ഉമര്‍ അല്‍ മര്‍സൂഖി ബിസിനസ് സര്‍വീസ് ഖിസൈസില്‍ പ്രവര്‍ത്തനമാരംഭിച്ചു

41
ഖിസൈസില്‍ ഉമര്‍ അല്‍ മര്‍സൂഖി ബിസിനസ് സര്‍വീസ് എല്‍എല്‍സി ഉദ്ഘാടനം ക്യാപ്റ്റന്‍ ഉമര്‍ മുഹമ്മദ് സുഹൈര്‍ അല്‍ മര്‍സൂഖി നിര്‍വഹിക്കുന്നു

ദുബൈ: ഉമര്‍ അല്‍ മര്‍സൂഖി ബിസിനസ് സര്‍വീസ് എല്‍എല്‍സി ദുബൈ ഖിസൈസില്‍ പ്രവര്‍ത്തനം തുടങ്ങി. ദുബൈ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഉമര്‍ മുഹമ്മദ് സുഹൈര്‍ അല്‍ മര്‍സൂഖി ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജുമാ അല്‍ മെഹ്‌രി ഗ്രൂപ ഓഫ് കമ്പനീസ് സഹോദര സ്ഥാപനമാണ് ഉമര്‍ അല്‍ മര്‍സൂഖി ബിസിനസ് സര്‍വീസ് എല്‍എല്‍സി. മുഹമ്മദ് ഷാനിദ്, തമീം അബൂബക്കര്‍, സാദിഖ്,
എ.എ.കെ മുസ്തഫ, എ.കെ ഫൈസല്‍, റിയാസ് കില്‍ട്ടന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.