ദുബൈ-തളിപ്പറമ്പ മണ്ഡലം കെഎംസിസി കണ്‍വെന്‍ഷന്‍ ദുബൈ കെഎംസിസി സ്‌റ്റേറ്റ് സെക്രട്ടറി ഒ.മൊയ്തു ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കെഎംസിസി അല്‍ബറാഹ ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ-തളിപ്പറമ്പ മണ്ഡലം കെഎംസിസി കണ്‍വെന്‍ഷന്‍ ദുബൈ സംസ്ഥാന കെഎംസിസി സെക്രട്ടറി ഒ.മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുസ്തഫ മൗലവി ചെറിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എന്‍.യു ഉമ്മര്‍ കുട്ടി കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തളിപ്പറമ്പ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍, സൈനുദ്ദീന്‍ ചേലേരി, റഹ്ദാദ് മൂഴിക്കര, മുഹമ്മദ് കുഞ്ഞി പന്നിയൂര്‍, ജില്ലാ കെഎംസിസി മുന്‍ പ്രസിഡണ്ട് റാഡോ ഉമ്മര്‍ കുട്ടി, മൊയ്തു ശാന്തിഗിരി, ഒ.കെ സിറാജ്, കെ.വി ഖാദര്‍, സലാം ഷാലിമാര്‍ സംസാരിച്ചു. ഹാഷിം ചപ്പാരപ്പടവ്,  അബൂട്ടി മന്ന, അല്‍താഫ് കുറുമാത്തൂര്‍, സമീര്‍ കടമ്പേരി, അഹമ്മദ് ചപ്പാരപ്പടവ്, ഹൈദര്‍ പൂമംഗലം, കുട്ടി അള്ളാംകുളം, ഷംസുദ്ദീന്‍ കുറ്റിയാട്ടൂര്‍ സംബന്ധിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് സി.കെ.പി യൂനുസ് സ്വാഗതവും ബഷീര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.