സീനത്ത് ഗ്രൂപ്പിന്റെ ആര്‍ ‘എന്‍ സീ ഹാപ്പിനസ് മാള്‍ പ്രൊജക്ട് ലോഞ്ച് ദുബൈയില്‍ നടത്തി

77

ദുബൈ: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള റഷീദ് സീനത്ത് ഗ്രൂപ്പിന്റെ ആര്‍ ‘എന്‍ സീ ഹാപ്പിനസ് മാള്‍ സമാരംഭം ദുബൈ മുറഖബാത്ത് ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അല്‍ബര്‍ഷ പൊലീസ് മേധാവി ക്യാപ്റ്റന്‍ ഉമര്‍ മുഹമ്മദ് സുബൈര്‍ മര്‍സൂഖി നിര്‍വഹിച്ചു. റഷീദ് സീനത്ത് ഗ്രൂപ് ചെയര്‍മാന്‍ സീനത്ത് റഷീദ്, യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മഞ്ചേരി, റഷീദ് സീനത്ത് ഗ്രൂപ്  ഡയറക്ടര്‍മാരായ എം.പി ആസിഫ് മൊയ്തീന്‍, പി.എം.ആര്‍ റഹ്മാന്‍ തുടങ്ങിയവരും, ഷിഹാസ് സുല്‍ത്താന്‍, അഷ്‌റഫ് താമരശ്ശേരി, സിദ്ദീഖ് ഫോറം, അന്‍സാര്‍ കൊയിലാണ്ടി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സീനത്ത് റഷീദ് പ്രൊജക്ട് അവതരണം നടത്തി.
100,000 ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ 5 നിലകളിലായാണ് ആര്‍ ‘എന്‍ സീ ഹാപ്പിനസ് മാള്‍ പ്രവര്‍ത്തിക്കുകയെന്ന് പ്രൊജക്ട് ലോഞ്ചിന് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സീനത്ത് റഷീദ് പറഞ്ഞു.
35 കോടി രൂപ പ്രവാസികളില്‍ നിന്നും സമാഹരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് സീനത്ത് റഷീദ് പറഞ്ഞു. ഒരു ഷെയറിന് 10 ലക്ഷമാണ് മൂല്യം. ഒരാള്‍ക്ക് 1 കോടി വരെയുള്ള ഷെയറുകള്‍ എടുക്കാം. 8 മുതല്‍ 10 ശതമാനം വരെയുള്ള ലാഭമാണ് ഷെയര്‍ ഉടമക്ക് നല്‍കുക.
നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന വസ്ത്ര വ്യാപാര ശൃംഖലയാണ് സീനത്ത്. കോട്ടക്കല്‍, ചെമ്മാട്, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മഞ്ചേരിയിലെ ഏറ്റവും വലിയ മാളായി ഇത് മാറും. എജ്യൂ സിറ്റി, റാസ് ഇന്‍ഫിനിറ്റി മാള്‍ എന്നിവ തങ്ങളുടെ പദ്ധതിയിലുണ്ടെന്നും റഷീദ് വ്യക്തമാക്കി.


100ലധികം ദേശീയ-രാജ്യാന്തര ബ്രാന്റുകള്‍ ഉള്‍ക്കൊള്ളുന്ന ബ്രാന്റഡ് റെഡിമെയ്ഡ് ഷോറൂമുകള്‍ മാളിന്റെ ഭാഗമാകും. വിവാഹ വസ്ത്രങ്ങളുടെ ഏററവും പുതിയ ട്രെന്‍ഡുകളോടെ ജില്ലയിലെ ഏറ്റവും വലിയ ശേഖരമാണ് മാളിലെ വെഡന്നുിംഗ് ഫാഷന്‍ സ്‌റ്റോറില്‍ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ഇഷ്ടത്തിനൊത്ത് വിവാഹ വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കുന്ന ബ്രൈഡല്‍ ഡിസൈനര്‍ സ്റ്റുഡിയോ മാളിന്റെ ഭാഗമാകും. വധൂ-വരന്മാര്‍ക്ക് പ്രത്യേക ഫാഷന്‍ കണ്‍സള്‍ട്ടന്റുകളുടെ സേവനം ലഭ്യമായിരിക്കും. ഡിസൈന്‍ഡ് വിവാഹ വസ്ത്രങ്ങള്‍ സ്റ്റുഡിയോയില്‍ നിന്ന് വാങ്ങാം.
റിലയന്‍സിന്റെ ഫ്രഷ് സ്‌റ്റോര്‍ ഇവിടത്തെ സൂപര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതാണ്. എല്ലാ വസ്തുക്കളും ന്യായ വിലക്ക് ലഭ്യമാക്കുന്നതാണ്.
മാളിന്റെ മുകള്‍ നിലയില്‍ ഫുഡ് കോര്‍ട്ടുണ്ടാകും. ഫാന്‍സി ആന്റ് ഫൂട്‌വെയറുകളുടെ ഔട്‌ലെറ്റുകളും മാളില്‍ പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഗെയിം സോണും ഈ മാളിലെ സവിശേഷതയായിരിക്കും. വിവാഹിതരാവാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള ബ്രൈഡ് ആന്റ് ഗ്രൂം മീറ്റിംഗ് റൂം മാളിന്റെ ഭാഗമായിരിക്കും. വീടുകളിലെ കൂടിക്കാഴ്ചക്ക് അസൗകര്യമുള്ളവര്‍ക്ക് ഇത് ഉപകാരപ്പെടും. ഇതിനായി വെബ്, ഡിജിറ്റല്‍ പതിപ്പുകളും ലഭ്യമായിരിക്കും. ബിസിനസ് മീറ്റിംഗുകള്‍ക്കും പൊതുപരിപാടികള്‍ക്കുമുള്ള മിനി കോണ്‍ഫറന്‍സ് ഹാളും മാളില്‍ സജ്ജീകരിക്കുന്നതാണ്.