
ദുബൈ: അക്കാഫ് അസോസിയേഷന് നടത്തുന്ന ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27ന് ഞായറാഴ്ച രാവിലെ മംസാര്‍ പാര്‍ക്ക് റോഡില്‍ നടക്കും. രാവിലെ 6.30ന് ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ ഉത്തം ചന്ദ് ഗ്രേറ്റ് ഇന്ത്യ റണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഏകദേശം പതിനായിരത്തോളം പേര് ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ നൂറ്റിപ്പത്തോളം കോളജ് അലൂംനികളുടെ കേന്ദ്ര സംഘടനയായ ദുബൈ ഗവണ്മെന്റ് അംഗീകരിച്ച ഏക സംഘടനയായ അക്കാഫ് അസോസിയേഷന്, മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ ഭാഗമായി നടത്തി വരാറുള്ള ഗ്രേറ്റ് ഇന്ത്യ റണ്‍ കോവിഡ് സാഹചര്യം മൂലമാണ് ഇത്തവണ നീണ്ടു പോയത്. 75-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഭാരത സര്‍ക്കാറിന്റെ ‘ആസാദി കാ അമൃത് മഹോത്സവു’മായി ബന്ധപ്പെടുത്തി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അക്കാഫ് റണ്ണുമായി സഹകരിക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലും കോണ്‍സുല്‍ സ്റ്റാഫും റണ്ണില്‍ പങ്കെടുക്കും. ദുബൈ പൊലീസ്, ദുബൈ കമ്യൂണിറ്റി ഡവലപ്മെന്റ് അഥോറിറ്റി, ആര്‍ടിഎ, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളും മുന്‍ വര്‍ഷങ്ങളിലെ പോലെ ഗ്രേറ്റ് ഇന്ത്യാ റണ്ണുമായി സഹകരിക്കുന്നുണ്ട്.
‘റണ്‍ ഫോര്‍ എ കോസ്’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പരിപാടിയില്‍ ദുബൈയിലെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും കോളജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളും സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ദുബൈ പൊലീസിന്റെ അവയെര്‍നെസ് ഡിപാര്‍ട്മെന്റ്, ഹാര്ഡ്ലി ഡേവിഡ്സണ് മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നവരുടെ കൂട്ടായ്മ, സൈക്കിള്‍ റൈഡേഴ്സ് കൂട്ടായ്മ, ജീപ് ഓണേഴ്സ് കൂട്ടായ്മ എന്നിവ റണ്ണിനോടനുബന്ധിച്ച് നിരവധി അഭ്യാസ പ്രകടനങ്ങളും നടത്തും. അക്കാഫ് ഓഫീസില്‍ ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ ബ്രാന്‍ഡ് അമ്പാസഡര്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് (സിഇഒ, ഇന്ത്യാ ക്ളബ്), പ്രധാന പ്രായോജകരായ വെല്‍ത്ത് ഐ ഗ്രൂപ് ചെയര്‍മാനും സിഇഒയുമായ വിഘ്നേഷ് വിജയകുമാര്‍, അക്കാഫ് പ്രസിഡന്റ് പോള്‍.ടി ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറര്‍ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട്ട് മോഹന്‍, ഗ്രേറ്റ് ഇന്ത്യ റണ്‍ 2022 ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റഫീഖ്, ജോ.ജന.കണ്‍വീനര്‍മാരായ സുരേഷ് നമ്പലാട്, സുമാ നായര്‍, സി.പി ജലീല്‍, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഷൈന്‍ ചന്ദ്രസേനന്, മീഡിയ കണ്‍വീനര്‍ എ.വി ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.