പെരിയാര്‍ നീന്തിക്കടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

31
പെരിയാര്‍ നീന്തിക്കടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

ഷാര്‍ജ: പെരിയാര്‍ നീന്തിക്കടന്ന് മലയാളക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം നല്‍കി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയില്‍ എത്തിയിരിക്കുന്നത്.
61 മിനിറ്റില്‍ പെരിയാറിലെ അദ്വൈതാശ്രമം കടവ് മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് ഈ 15കാരന്‍ ഏവരെയും അദ്ഭുതപെടുത്തിയത്. അടുത്ത കാലത്തായി മലയാള സിനിമാ നടന്‍ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തില്‍ തനിക്ക് ദുബൈ കാണണമെന്ന ആഗ്രഹം പങ്കു വെച്ചു കൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടര്‍ന്ന് സലാം മുന്‍കയ്യെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്. ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും ആസിമിന്റെ നീന്തല്‍ ഉള്‍പ്പടെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം അറിയിച്ചു.