ദുബൈ പ്രിയദര്‍ശിനി വളണ്ടിയര്‍ ടീം അനുശോചിച്ചു

46

ദുബൈ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ദുബൈ പ്രിയദര്‍ശിനി വളണ്ടിയര്‍ ടീം അനുശോചനം രേഖപ്പെടുത്തി. മതേതര കേരളത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ യോഗം അനുസ്മരിച്ചു. ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.പി രാമചന്ദ്രന്‍, മധു നായര്‍, ശ്രീജിത്, ഡോ. പ്രശാന്ത്, ബി.പവിത്രന്‍, സുലൈമാന്‍ കറുത്താക്ക, പി.എ ഹാരിസ് എന്നിവര്‍ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിച്ചു