മുഹമ്മദ് അഫ്‌റാസിനെ ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ അനുമോദിച്ചു

ഗള്‍ഫ് ക്‌ളാസിക് ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് അഫ്‌റാസ് മരവയലിന് കേണല്‍ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ അലി ഉപഹാരം സമ്മാനിക്കുന്നു

ദുബൈ: എമിറേറ്റ്‌സ് ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ ദുബൈയില്‍ നടത്തിയ ഗള്‍ഫ് ക്‌ളാസിക് ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടിയ ജിംഖാന മേല്‍പറമ്പ് അംഗം മുഹമ്മദ് അഫ്‌റാസ് മരവയലിനെ ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ അനുമോദിച്ചു. ദുബൈ വുഡ്‌ലം പാര്‍ക് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡണ്ട് ഇല്യാസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ അലി ജിംഖാനയുടെ ഉപഹാരം സമ്മാനിച്ചു. യഹ്‌യ തളങ്കര, അബ്ദുല്ല നാലപ്പാട്, അമീര്‍ കല്ലട്ര, ഹനീഫ് മരവയല്‍, റാഫി പള്ളിപ്പുറം, മുഹമ്മദ് കുഞ്ഞി കാദിരി, റഹ്മാന്‍ കടാങ്കോട്, റഹ്മാന്‍ ഡിഎല്‍ഐ, ഇബ്രാഹിം കൈനോത്ത്, റഹ്മാന്‍ കൈനോത്ത്, നിയാസ് ചേടികമ്പനി തടുങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ അസീസ് സി.ബി സ്വാഗതവും മുനീര്‍ സോളാര്‍ നന്ദിയും പറഞ്ഞു.