ഷാര്‍ജ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. മതേതര കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ജനറല്‍ സെക്രട്ടറി നസീര്‍ ടി.വി, ആക്ടിംഗ് ട്രഷറര്‍ ബാബു വര്‍ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.