ഒമാന്‍ ഇന്‍ഷുറന്‍സ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു

  • പൊതുജനങ്ങള്ക്കാവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്ത്ത്കെയറിന്റെ ബൃഹത്തായ സംയോജിത ശൃംഖലയും ഒമാന്‍ ഇന്ഷുറന്സിന്റെ വൈദഗ്ധ്യവും കൂടിച്ചേരുമ്പോള്‍ കോര്പ്പറേറ്റ് തൊഴില്ദാതാക്കള്ക്കുംവ്യക്തികള്ക്കും തങ്ങള്ക്കാവശ്യമായ വിശ്വസനീയമായ ആരോഗ്യ പരിചരണം തടസ്സമില്ലാതെ പ്രാപ്തമാക്കാനാവും.  
  • നാല് ആരോഗ്യ ഇന്ഷുറന്സ് പ്ലാനുകള്ക്കൊപ്പംപണമടയ്ക്കുന്നയാളും സേവന ദാതാവും തമ്മിലുള്ള ഇത്തരത്തിലുള്ള പങ്കാളിത്തത്തിലൂടെ ഒരു രോഗിക്ക് അവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്ക്ക് സമഗ്ര പരിഹാരമായി ആസ്റ്റര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്മസികള്‍ എന്നിവയുടെ സേവനങ്ങള്‍ ഉറപ്പുവരുത്താനും സാധിക്കും

 

ദുബായ്: യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കളില്‍ ഒന്നായ ഒമാന്‍ ഇന്‍ഷുറന്‍സ്, യുഎഇയിലെ കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കുമായി സവിശേഷവും സമഗ്രവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാക്കുന്നതിനായി ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറുമായി കൈകോര്‍ത്തു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ വര്‍ഷങ്ങളുടെ വൈദഗ്ധ്യമുള്ള ഒമാന്‍ ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍, 2022 മാര്‍ച്ച് 1 മുതല്‍ നാല് എക്‌സ്‌ക്ലൂസീവ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ലഭ്യമാക്കും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടാവുമ്പോള്‍ തങ്ങളുടെ ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും സമഗ്രമായ കവറേജ് നല്‍കുന്നതിനുമായി ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ പുനഃപരിശോധിക്കേണ്ടതിന്റെ പ്രാധാന്യം പല തൊഴിലുടമകളും തിരിച്ചറിഞ്ഞിട്ടുണ്ട്. യുഎഇയില്‍, എല്ലാ താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍, ഇന്‍ഷുറന്‍സ് ദാതാക്കള്‍ അവരുടെ എല്ലാ ഉപഭോക്താക്കള്‍ക്കും സമഗ്രവും മിതമായ നിരക്കിലുളളതുമായ കവറേജ് പ്ലാന്‍ ലഭ്യമാക്കാന്‍ നിര്‍ബന്ധിതരാണ്. യുഎഇയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്ഥാപനമായ ആസ്റ്ററിന്റെ വിശ്വാസ്യത നിറഞ്ഞ ബ്രാന്‍ഡ് നാമവും, ഒമാന്‍ ഇന്‍ഷുറന്‍സിന്റെ തടസ്സമില്ലാത്ത സേവനവും ഇന്‍ഷുറന്‍സ് ഉപയോക്താക്കള്‍ക്ക് ആസ്റ്ററിന്റെ ആരോഗ്യ പരിചരണ സേവനങ്ങളെ അനായാസം ലഭ്യമാക്കാന്‍ സഹായിക്കും.

”വര്‍ഷങ്ങളായി ആളുകള്‍ തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ പരിചരണം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന നിരവധി സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. അവരുടെ വിശ്വസ്തരായ ഡോക്ടര്‍മാരെ കാണുന്നതില്‍ നിന്നും അവരെ മറ്റ് കക്ഷികള്‍ നിയന്ത്രിച്ചിരിക്കുന്നുവെന്ന് പിന്നീട് തിരിച്ചറിയപ്പെടുകയും, അപ്പോഴേക്കും അത് മികച്ച പരിചരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഈ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. പണമടയ്ക്കുന്നയാളും ദാതാവും തമ്മിലുള്ള ഈ പ്രത്യേക പങ്കാളിത്തത്തിലൂടെ ഈ തടസ്സങ്ങളെയെല്ലാം മാറ്റിനിര്‍ത്തപ്പെടുകയും, ഈ പ്ലാന്‍ ലഭിക്കുന്ന ഏതൊരു രോഗിക്കും തടസ്സങ്ങളില്ലാതെ ഗുണനിലവാരമുള്ള പരിചരണം അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കുന്നതില്‍ പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന മേഖലയിലെ ഇത്തരത്തിലുള്ള ഏക പങ്കാളിത്തമാണിതെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

‘ആസ്റ്റര്‍, ഒമാന്‍ ഇന്‍ഷുറന്‍സ് ടീമുകളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 4 തരം മെഡിക്കല്‍ പോളിസികളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീന്‍ ലൂയിസ് ലോറന്റ് ജോസി പറഞ്ഞു. വിപുലമായ ശൃംഖല, മിതമായ നിരക്കുകള്‍, അത്യാധുനിക സേവനങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെ, ആസ്റ്ററും ഒമാന്‍ ഇന്‍ഷുറന്‍സും ഈ വിപണിയെ നവീകരിക്കുക മാത്രമല്ല, നിലവിലുള്ള മെഡിക്കല്‍ കവറേജുകള്‍ക്ക് സവിശേഷമായ ഒരു ബദല്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോ പേ, ഫാര്‍മസി ആനുകൂല്യങ്ങള്‍, സ്‌പെഷ്യലിസ്റ്റ് ആക്‌സസ്, ആസ്റ്ററിന്റെ ക്ലിനിക്കുകളുടെയും ഹോസ്പിറ്റലുകളുടെ ശൃംഖലകളിലെ പ്രവേശനം തുടങ്ങിയ വിവിധ ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി ഓഫറുകളാണ് ഉപഭോക്താവിന് ഈ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.