വെട്ടുകാട് ആളൂര്‍ സ്പോര്‍ട്സ് അസോസിയേഷന് യുഎഇ കമ്മിറ്റി ( വാസ) ഫുട്ബോള്‍ പൂരം എന്ന പേരില്‍ ദുബൈയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ യെല്ലോ വാരിയേഴ്സ് ജേതാക്കളായി. ബ്ളൂ സോക്കര്‍ റണ്ണേഴ്സ് അപ്പും നേടി. മികച്ച ഗോള്‍ കീപ്പറായി മുഹ്സിന്, കളിക്കാരനായി ഷറഫുദ്ദീന്, ടോപ് സ്കോറര്‍ ഹാഷിം, മികച്ച ബാക്ക് സലീം എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസ്തുത മത്സരങ്ങള്‍ സ്ഥാപക പ്രസിഡന്റ് ഇ.എം ജമാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് അധ്യക്ഷത വഹിച്ചു. ആര്.വി.എം മുസ്തഫ, ബി.എം താജുദ്ദീന് സംസാരിക്കുകയും ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്തു. ജന. സെക്രട്ടറി എ.എ അലി സ്വാഗതം പറഞ്ഞു. കോഓര്‍ഡിനേറ്റര്‍മാരായ ഷഫീഖ്, പി.എച്ച് അലിമോന് നേതൃത്വം നല്കി. ആബിദ് ആളൂര്‍, ആര്.എതാജുദ്ദീന്, എ.എ ഷംസുദ്ദീന്, പി.എം ജബ്ബാര്‍, കുഞ്ഞി മുഹമ്മദ് ഫുജൈറ സമ്മാനങ്ങള്‍ വിതരണം ചെയ്തു.