‘ആശ്രയം കനകോത്സവം നാടിന്‍റെ ഉണര്‍വ്’ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു

ആശ്രയം യു.എ.ഇ സംഘടിപ്പിച്ച 'കനകോത്സവം-2022 നാടിന്‍റെ ഉണര്‍വ് ' അജ്മാന്‍ റിയല്‍ സെന്‍ററില്‍ ഡീന്‍ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു. എം.എല്‍.എമാരായ ആന്‍റണി ജോണ്‍,ഡോ.മാത്യു കുഴല്‍നാടന്‍, ഇസ്മായില്‍ റാവുത്തര്‍, റഷീദ് കോട്ടയില്‍, ഒമര്‍ അലി,സുനില്‍ പോള്‍,അനുര മത്തായി, എം. എ. സഹീർ, ജിജി ആന്റണി, പി. എം. അബൂബക്കർ തുടങ്ങിയവര്‍ സമീപം
ദുബൈ :മൂവാറ്റുപുഴ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ ‘ആശ്രയം യു.എ.ഇ സംഘടിപ്പിച്ച കനകോത്സവം-2022 നാടിന്‍റെ ഉണര്‍വ്’  ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
 അജ്മാന്‍ റിയല്‍ സെൻ്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു.
കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍,മൂവാറ്റുപുഴ എം.എല്‍.എ ഡോ.മാത്യു കുഴല്‍ നാടന്‍,അഷ്റഫ് താമരശ്ശേരി,ആശ്രയം രക്ഷാധികാരികളായ ഇസ്മായില്‍ റാവുത്തര്‍,ഒമര്‍ അലി,നെജി ജെയിംസ്,ജിജി ആന്റണി, മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സെക്രട്ടറി എം.എ.സഹീര്‍,പീസ് വാലി ചെയര്‍മാന്‍ പി.എം.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി സുനില്‍ പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   രജത ജൂബിലിയോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ പ്രവർത്തന  മൂലധനവുമായി ആശ്രയം ട്രസ്റ്റ് രൂപീകരിക്കുവാൻ തീരുമാനിച്ചു.   നിർധനരായ കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നൽകിയ സമീർ പൂക്കുഴി, ബേബി മടത്തിക്കുടിയിൽ, സുനിൽ പോൾ,വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക്ജിജി ആന്റണി, മുഹമ്മദ് മുസ്തഫ, ഷംന റാഫി, ഡോ. മൊയ്തീൻ ചെറുകപിള്ളി, ഫെദ ഫാത്തിമ, ഫിദ നസ്റീൻ, ഡോ. താര പ്രദീഷ്, ഡോ. ഷീബ മുസ്തഫ നഫീസത്ത്, ജലാൽ അബുസമ, റൈസ രാജൻ, ദീപു ചാക്കോ, ഷുക്കൂർ കാരയിൽ, ഫെബിന റഷീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനുര മത്തായി സ്വാഗതവും കണ്‍വീനര്‍ ജിമ്മി കുര്യന്‍
നന്ദിയും പറഞ്ഞു.
കാലത്ത് നടന്ന വനിതാ സമ്മേളനം എ.ടി.എം.ഫുഡ് സ്ഥാപകയും എം.ഡി.യുമായ ആയിഷാ ഖാന്‍ ഉദ്ഘാടനം ചെയ്തു. ആശ്രയം വനിതാ വിഭാഗം പ്രസിഡന്‍റ് സിനിമോള്‍ അലികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. അജിത അനീഷ്, വനിതാ വിഭാഗം കോഡിനേറ്റര്‍ തുഷാര തനീഷ്, ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വൈ.എ.റഹീം തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഷാലിനി സജി സ്വാഗതവും സുബൈദ റഷീദ് നന്ദിയും പറഞ്ഞു.ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയ കോവിഡ് സേവന പോരാളികളായ 60ലേറെ പേരെ ചടങ്ങിൽ ആദരിച്ചു.
തുടര്‍ന്ന്  സിനിമാ നടന്‍ ചാര്‍ളിയുടെ നേതൃത്വത്തില്‍  കുട്ടികള്‍ക്കുള്ള വിവിധ മത്സര പരിപാടികള്‍ നടത്തി.  വാശിയേറിയ വടം വലി മത്സരത്തിലെ ഫൈനലില്‍ പോത്താനിക്കാട് ജിംഖാന ഒന്നാം സ്ഥാനം നേടി. സ്പോർട്സ് കൺവീനർ അനിൽ കുമാർ,ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ എന്നിവർ നേതൃത്വം നല്‍കി. യൂസഫ് കാരക്കാടും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.