ദുബൈ: കുട്ടികളുടെ ബാല്യകാലം കാന്‍സറിനാല്‍ നഷ്ടമാവാത്ത ലോകത്തെ ലക്ഷ്യം വെക്കുകയാണ് ‘ഹോപ’് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്. അര്‍ബുദത്തോട് പൊരുതുന്ന കുരുന്നുകള്‍ക്കും കുടുംബങ്ങള്‍ക്കും സ്നേഹത്തിന്റെയും കരുതലിന്റെയും പരിസരങ്ങള്‍ ഒരുക്കി അതിജീവനത്തിന് കരുത്തു പകരുകയാണ് ഈ സന്നദ്ധ പ്രസ്ഥാനം. അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് കേരളത്തിനകത്തും പുറത്തും ലഭ്യമായ ചികിത്സകളെ കുറിച്ച് പരിചയപ്പെടുത്തുകയും ചികിത്സാ കാലഘട്ടത്തില്‍ നല്‍കേണ്ട മറ്റു സഹായങ്ങളും നല്‍കുകയും ചെയ്യുന്ന ഹോപ് ഇന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാന്‍സര്‍ അതിജീവനത്തിന് പൊതുസമൂഹത്തെ അണിനിരത്തുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഒരുവര്‍ഷം നീളുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. മാധ്യമ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ, വിദ്യാലയങ്ങള്‍, ക്ളബ്ബുകള്‍, സാംസ്കാരിക കൂട്ടായ്മകള്‍ എന്നിവയെ പങ്കെടുപ്പിച്ചാണ് ബാല്യകാല കാന്‍സറിന് എതിരായുള്ള ബോധവത്കരണ കാമ്പയിനിന് പ്രാരംഭം കുറിച്ചത്. ഇതോടനുബന്ധിച്ച് ഖിസൈസ് മീഖാത് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ എഴുത്തുക്കാരന് ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഹോപ് ചെയര്മാന് ഹാരിസ് കാട്ടകത്ത്, ഓവര്‍സീസ് ചെയര്മാന് ഷാഫി അല്‍ മുര്‍ഷിദി,ഡയറക്ടര്‍മാരായ ഡോ. സൈനുല്‍ ആബിദീന്‍, റിയാസ് കില്ട്ടന്, അഡ്വ. അജ്മല്‍, അഡ്വ. ഹാഷിം അബൂബക്കര്‍, ശിഹാബ്, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ ഫൈസല്‍, നെല്ലറ ഷംസുദ്ദീന്, ത്വല്‍ഹത്, ഹൈദ്രോസ് തങ്ങള്‍, മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജമാലുദ്ദീന്‍, കെ.എം അബ്ബാസ്, നിസാര്‍ സൈദ്, നവാസ്, അബ്ദുറഹിമാന് കളത്തില്‍, അമീന് മന്നാന്‍, ഷഫീല്‍ കണ്ണൂര്‍, ഹക്കീം വാഴക്കാലയില്‍, അസ്ഹര്‍, ബെന്‍സര്‍ ദുബൈ, ഷാഹിദ് മാണിക്കോത്ത്, മുന്ദിര് കല്പകഞ്ചേരി, നിസാര്‍ പട്ടാമ്പി, നിഹാല്‍ നാദാപുരം, ടിന് ടോക്, സിയാഫ് മട്ടാഞ്ചേരി, ഫുഡി ഫെറി, ദില്‍ഷാദ്, അച്ചായന് പരുമല, വാഹിദ് ദുബൈ, അനിരുദ്ധ്, അസ്ലം മെഹറലി, രതീഷ്, രാഹുല്‍, മജീദ് ഊരകം, അന്‍വര്‍ ഷാ, സായി കോട്ടക്കല്‍, അന്‍ഷിഫ് വട്ടോളി, നവാസ്, സാബിത് കൂറ്റനാട്, യാസിര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
സമൂഹത്തിലെ അര്‍ബുദ ബാധിത കുട്ടികളുടെ രോഗ സ്ഥിരീകരണം വൈകുന്ന കാരണം കൊണ്ട് പലര്‍ക്കും യഥാസമയം ചികിത്സ ലഭിക്കുന്നില്ല. അതിനാല്‍, ആകുഞ്ഞു ബാല്യം എന്നന്നേക്കുമായി സമൂഹത്തിന് നഷ്ടപ്പെടുന്നു. ഈ രംഗത്തെ തെറ്റായ കാഴ്ചപ്പാടുകള്‍ മറികടന്ന് ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് അതിജീവനം സമ്മാനിക്കുകയാണ് ഈ ബോധവത്കരണ കാമ്പെയിനിന്റെ പ്രധാന ലക്ഷ്യമെന്ന് ഹാരിസ് കാട്ടകത്ത്, ഷാഫി അല്‍ മുര്‍ഷിദി, ഡോ. സൈനുല്‍ ആബിദീന്‍ തുടങ്ങിയവര്‍ പറഞ്ഞു.
ഹോപ് ഹോംസ്, ഹോപ് സ്കൂള്‍, കൗണ്‍സിലിംഗ്, ഹോപ് വളന്റിയര്‍ സര്‍വീസ്, സാന്ത്വന സന്തോഷ ഇടം തുടങ്ങിയ ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കി കോഴിക്കോട്ട് രണ്ടിടങ്ങളിലും, തലശ്ശേരി, തൃശ്ശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുമായി ഹോപ് ഹോംസുകള്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത് തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. കഴിഞ്ഞ 5 വര്‍ഷമായി കേരളത്തിലെ പ്രധാന കാന്‍സര്‍ ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചാണ് ഹോപ് പ്രവര്‍ത്തിക്കുന്നത്.
ആവശ്യമായ സന്നദ്ധ സേവനങ്ങള്‍ നല്കി ചികിത്സേതര പ്രവര്‍ത്തനങ്ങള്‍ തികച്ചും സൗജന്യമായി ഇവര്‍ ചെയ്യുന്നു. ദുബൈ കേന്ദ്രമായാണ് ഹോപ്പിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍. ഹോപ്പിനെ കുറിച്ച് കൂടുതലറിയാന്‍
+91 79024 44430 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.