ദുബൈ-കോട്ടക്കല്‍ മുനി.കെഎംസിസി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദുബൈ: ദുബൈയിലെ കോട്ടക്കല്‍ നിവാസികളുടെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി പ്രൗഢമായ ഇഫ്താര്‍ വിരുന്ന് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ ഒരുക്കി. ഇഫ്താര്‍ സംഗമം ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആലിക്കുട്ടി കുരിക്കള്‍സ് വൈസ് പ്രസിഡണ്ട് ഡോ. ഇഖ്ബാല്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രോഗ്രാമില്‍ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി മുജീബ് കോട്ടക്കല്‍, മണ്ഡലം കെഎംസിസി സെക്രട്ടറി ഇസ്മായില്‍ എറയസ്സന്‍, ഹത്ത കെഎംസിസി വൈസ് പ്രസിഡന്റ് മൂസ കോട്ടക്കല്‍, കാവതികളം 9 വാര്‍ഡ് മുസ്‌ലിം ലീഗ് മുന്‍ ട്രഷറര്‍ പുളിക്കല്‍ അലവി ഹാജി, എന്നിവരോടൊപ്പം കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ കെഎംസിസി പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും ഒത്തുചേര്‍ന്നു. മുനിസിപ്പല്‍ കെഎംസിസി പ്രസിഡണ്ട് റാഷിദ് കെ.കെ അധ്യക്ഷത വഹിച്ചു. യുഎഇ-കോട്ടക്കല്‍ മുനിസിപ്പല്‍ ട്രഷറര്‍ മുസ്തഫ കാവതികളം, അലി കോട്ടക്കല്‍, ബഷീര്‍ വില്ലൂര്‍, ജാസിം പണിക്കര്‍ കുണ്ട്, അലി പെരുംകുളം, മുഹമ്മദ് വില്ലൂര്‍ ആശംസ നേര്‍ന്നു. ഷാക്കിര്‍ ചെമ്മുക്കന്‍ സ്വാഗതവും ഉബൈദ് വില്ലൂര്‍ നന്ദിയും പറഞ്ഞു.