കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

4
മൊയ്തീന്‍

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശി മൊയ്തീന്‍ (56) ആണ് മരിച്ചത്.
സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയില്‍ നമസ്‌കാരം നിര്‍ത്തി വെച്ചിട്ടുണ്ട്.