ദുബൈ: കോട്ടക്കല്‍ പറപ്പൂര് ഇസ്ലാമിയ കോളജ് 2001-2002 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ നദ്ദ് അല്‍ ഷീബ പാര്‍ക്കില്‍ ഒത്തുചേര്‍ന്ന് ‘കടലോളം’ മാഗസിന് പ്രകാശനവും ഇഫ്താര്‍ വിരുന്നും ഒരുക്കി. 2000 ബാച്ചിലെ താരങ്ങളായ നിസാര്‍ അഹമ്മദ് ഒളകര, മുഹ്യുദ്ദീന്‍, സബീല്‍ പരവക്കാല്, മാഗസിന് കമ്മിറ്റി ബോര്‍ഡംഗങ്ങളായ നജീബ് മുല്ലപ്പള്ളി, ഷാഫി കരിമ്പനക്കല്‍, ഷാക്കിര്‍ ചെമ്മുക്കന്‍, ഉസ്മാന് പാമങ്ങാടന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
അയ്മന് എടവത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ അല്‍ അന്‍സാരി പ്രൊജക്റ്റ് മാനേജര്‍ മന്‍സൂര്‍ മുറകത്ത്, ഫൈസല്‍ റാസല്‍ഖൈമ, നിസാര്‍ ദുബൈ, നിയാസ് ഷാര്‍ജ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പിഐസിഒ യുഎഇ സെക്രട്ടറി സബീല്‍ കോട്ടക്കല്‍, അക്ബര്‍ എടവത്ത്, സജീര്‍, സലാഹുദ്ദീന്, നജ്മുദ്ദീന്, മുഹ്സിന് പി.ടി സംസാരിച്ചു.
ഇവരോടൊപ്പം, കോട്ടക്കല്‍ പറപ്പൂര് ഇസ്ലാമിയ കോളജ് 2001-2002 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ പിഐസിഒ യുഎഇ പ്രസിഡണ്ട് ഷാഫി കരിമ്പനക്കല്‍ അധ്യക്ഷത വഹിച്ചു. റുബീന അക്ബര്‍, നിഷിദ സജീര്‍, സല്‍ഹ ഷാക്കിര്‍, സുമയ്യ ഉസ്മാന്, ഖദീജ, നജെറീന സബീല്‍ ആശംസ നേര്‍ന്നു, ഷാക്കിര്‍ ചെമ്മുക്കന്‍ സ്വാഗതവും ഉസ്മാന് പാമങ്ങാടന്‍ നന്ദിയും പറഞ്ഞു.