ദുബൈ: പാനൂരിലെ യുവ കൂട്ടായ്മയായ റോങ് പാനൂര്‍ സൗഹൃദ കൂട്ടായ്മയും ഇഫ്താര്‍ വിരുന്നും ദുബൈ അല്‍ത്വവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു. ഏറെ കാലത്തിന് ശേഷമുള്ള ഈ ഒത്തുചേരല്‍ എല്ലാവരിലും നവ്യാനുഭവം പകര്‍ന്നു.
സമസ്ത അഞ്ചാം തരം പൊതുപരീക്ഷയില്‍ ഉന്നത വി ജയം നേടിയ സൈബ ശരീഫിനെ ശുറൈഹിന്റെ സ്മരണാര്‍ത്ഥമുള്ള ഉപഹാരം നല്കി കെഎംസിസി ദുബൈ-കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി വാഹിദ് പാനൂര്‍ ആദരിച്ചു.
ഗ്രൂപ് അഡ്മിന് ജംഷാദിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.