സലാല സിറ്റി കെഎംസിസി കമ്മിറ്റി നിലവില്‍ വന്നു

സലാല: സലാല കെഎംസിസിയിലെ പ്രധാന ഘടകമായ സലാല സിറ്റി കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ കാല്‍ കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്തുത കമ്മിറ്റി കോവിഡ് കാല സേവനങ്ങളില്‍ ശ്രദ്ധേയമായ നിരവധി കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
പുതിയ കമ്മിറ്റി ഭാരവാഹികളായി നൗഫല്‍ കായക്കൊടി (പ്രസി.), ഉമര്‍ നീറാണി, റാസിക് ചിറ്റാരിപ്പറമ്പ്, (വൈ.പ്രസി.),
ഷൗക്കത്ത് വയനാട് (ജന.സെക്ര.), അയ്യൂബ് ആല്‍ബാക്കര്‍, അസ്‌ലം ചാക്കോളി (സെക്ര.), റസാഖ് സ്വിസ് (ട്രഷ.), ഹമീദ് എന്‍.കെ (ചെയ.-ഉപദേശക സമിതി) ഷഫീഖ് മണ്ണാര്‍ക്കാട് (ഉപദേശക സമിതിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് യോഗം സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി റഷീദ് കല്‍പ്പറ്റ നിര്‍വഹിച്ചു. ആര്‍.കെ അഹ്മദ്, അബു ഹാജി വയനാട് സംസാരിച്ചു. ഹമീദ് ഫൈസി, ഷംസീര്‍ കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.