അലന് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോധി ട്രീയുമായി തന്ത്രപരമായ പങ്കാളിത്ത കരാര്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് സ്ഥാപനത്തിന്റെ ആഗോള ഡിവിഷനായ അലന് ഓവര്‍സീസ് അബുദാബിയിലും ഷാര്‍ജയിലും 2 പുതിയ അക്കാദമിക് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്.
ദുബൈ: അലന് ഓവര്‍സീസ് യുഎഇയില്‍ രണ്ടു പുതിയ അക്കാദമിക് ഓഫീസുകള്‍ ആരംഭിച്ചു. അബുദാബിയിലും ഷാര്‍ജയിലും ആരംഭിച്ച അക്കാദമിക് സെന്ററുകള്‍ കെ12 വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ടെസ്റ്റ് പ്രെപ് കോച്ചിംഗ് നല്‍കാനും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കൂടുതല്‍ പരിപോഷിപ്പിക്കാനും സഹായിക്കും. കഴിഞ്ഞ 34 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന അലന് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ഫലപ്രദവുമായ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ അലന് ഓവര്‍സീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹേശ്വരി സഹോദരങ്ങളുടെ ആദ്യ തലമുറയാണ് തുടക്കമിട്ടത്. ഗോവിന്ദ്, രാജേഷ്, നവീന്‍, ബ്രജേഷ് മഹേശ്വരി എന്നിവരാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍.
46 നഗരങ്ങളിലായി 118 ക്ളാസ് റൂമുകളുള്ള അലന്, പാന്‍ ഇന്ത്യാ തലത്തില്‍ വ്യാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഐഐടി, ജെഇഇ മെയിന്‍സ് അഡ്വാന്‍സ്ഡ്, നീറ്റ്, യുജി, കെവിപിവൈ തുടങ്ങിയ വിവിധ അന്താരാഷ്ട്ര മല്‍സര പരീക്ഷകള്‍ ഇതിലുള്‍പ്പെടുന്നു.
അലന് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിപുല വിഭാഗമായ അലന് ഓവര്‍സീസ് യുഎഇ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മുന്‍നിര കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ അലന് നിലവില്‍ യുഎഇയില്‍ (ബര്‍ദുബൈ, അല്‍നഹ്ദ, ജുമൈറ) എന്നീ മൂന്ന് ഫിസികല്‍ സെന്ററുകളുണ്ട്. അബുദാബിയിലും ഷാര്‍ജയിലും പുതിയ അക്കാദമിക് സെന്ററുകള്‍ കൂടി തുറക്കുന്നത് അലന്റെ സാന്നിധ്യം യുഎഇയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് വിപുലീകരിക്കാന്‍ അവസരമൊരുക്കും.
രാജസ്ഥാനിലെ കോട്ട ആസ്ഥാനമായ അലന് ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ചതും വിശ്വസ്തവുമായ വിദ്യാഭ്യാസ ബ്രാന്റ് കെട്ടിപ്പടുക്കാന്‍ ബോധി ട്രീയുമായി പങ്കാളിത്ത കരാറില്‍ ഒപ്പു വെച്ചിരിക്കുകയാണ്. 600 മില്യന്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെ ഏറ്റവും വലുതും വിജയകരവുമായ ടെസ്റ്റ് പ്രെപ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായി മാറാന്‍ അലനെ പ്രാപ്തമാക്കും. പഠന രീതികള്‍ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും ഫിസികല്‍, ഡിജിറ്റല്‍ വിപുലീകരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫലാധിഷ്ഠിത സേവനങ്ങള്‍ ഒരുക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അലന് ഓവര്‍സീസ് വഴി ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ജിസിസി മേഖലയിലെ ശക്തമായ സാന്നിധ്യത്തിലൂടെ സാധ്യമാക്കും.
ബോധി ട്രീയുമായുള്ള പങ്കാളിത്തം സാങ്കേതിക വിദ്യയിലൂടെയും നവീനതയിലൂടെയും വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മഹേശ്വരി കുടുംബത്തിലെ രണ്ടാം തലമുറയില്‍ പെട്ട അലന് ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു. ജിസിസിയിലെ വളര്‍ച്ചക്ക് ഊര്‍ജം പകരാനും ശക്തമായ സാന്നിധ്യത്തിലൂടെ ലോകമെമ്പാടുമുള്ള വിദയാര്ത്ഥികള്ക്ക് വിജയം സമ്മാനിക്കാനും ഈ ചുവടുവെപ്പ് സഹായിക്കും. വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലെ എല്ലാ ലൊക്കേഷനുകളിലേക്കും സേവനമെത്തിക്കാനും പുതിയ തലങ്ങളിലേക്ക് സ്ഥാപനത്തെ വ്യാപിപ്പിക്കാനും അലന് ഓവര്‍സീസ് ലക്ഷ്യമിടുന്നു. ജിസിസിയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും ഈ വിപുലീകരണം സഹായിക്കും. ഡിജിറ്റല്‍-ഫിസികല്‍ ഇന്ട്രാസ്ട്രക്ചര്, ക്ളാസ് ഫാക്കല്‍റ്റി, പാഠ്യ പദ്ധതിയിലെ മികവ് എന്നിവയിലൂടെയായിരിക്കും ഇത് സാധ്യമാക്കുകയെന്നും കേശവ് മഹേശ്വരി കൂട്ടിച്ചേര്‍ത്തു.