കറുപ്പും വെളുപ്പും ചിത്രങ്ങളിലൂടെ വര്‍ണ ലോകമറിയാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം

8

ഷാര്‍ജ: ഇരുട്ടില്‍ രണ്ടു വെള്ള താറാവുകള്‍ പകല്‍ വെളിച്ചത്തില്‍ കറുത്ത അമ്മ താറാവിനടുത്തേക്ക് നീങ്ങുന്നു. ഇവ യഥാര്‍ത്ഥ താറാവുകളല്ല, ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ നവജാത ശിശുക്കള്‍ക്ക് നിറങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബോര്‍ഡ് ബുക്കില്‍ നിന്നുള്ള പേജുകളാണ്.
കുഞ്ഞുങ്ങള്‍ കറുപ്പും വെളുപ്പും നിറങ്ങളിലൂടെ വലിയ ലോകത്തേക്ക് കണ്ണുകളയടക്കാന്‍ ക്രമീകരിക്കുന്നത് പഠിക്കുകയാണിതിലൂടെ. കുട്ടികളുടെ പുസ്തക വായന സംബന്ധിച്ച് ഇത് മാതാപിതാക്കളെ ബോധവത്കരിക്കുന്നു. ഇത് കണക്കിലെടുത്ത്, തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിന്നുള്ള റോയ ബുക്‌സ് 6 മാസം മുതല്‍ 2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി അറബിക് പുസ്തകങ്ങളുമായി എത്തിയിരിക്കുകയാണ്. ആദ്യത്തേത് കറുപ്പും വെളുപ്പും (‘അബ്‌യദ് വ അസ്‌വദ്’),  ആണ്. രണ്ടാമത്തേത് ചുവപ്പ്. ഇതവരുടെ മാനസിക ചക്രവാളങ്ങളുടെ വിശാലതയെ സൂചിപ്പിക്കുന്നു.
പ്രസാധകര്‍ പറയുന്നതനുസരിച്ച്, ജീവിതത്തിന്റെ ആദ്യ മാസങ്ങളില്‍ കാഴ്ച മറഞ്ഞിരിക്കുന്ന നവജാത ശിശുക്കള്‍ക്കുള്ളതാണ് അബ്‌യദ് വ അസ്‌വദ് എന്ന പുസ്തകം.

ഉയര്‍ന്ന ദൃശ്യ തീവ്രതയുള്ള കറുപ്പും വെളുപ്പും ചിത്രങ്ങള്‍ അവരുടെ കാഴ്ചയെ ശക്തിപ്പെടുത്തുകയും ഫോകസ് ചെയ്യാനുള്ള അവരുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നവജാത ശിശുക്കള്‍ക്ക് 25-30 സെന്റീമീറ്റര്‍ അകലെ നിന്ന് പുസ്തകം കാണിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
24 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് നാല് പുസ്തകങ്ങളുണ്ട്: കബീര്‍ വ സഗീര്‍, അഷ്‌കല്‍, റവാബിത്, ഉത്ബാ അല്‍ ഖത്. ആദ്യത്തേത് വലുതും ചെറുതുമായ വലിപ്പങ്ങള്‍ പരിചയപ്പെടുത്തുന്നതാണെങ്കില്‍  കൂറ്റന്‍ തിമിംഗലവും അതിന്റെ മൂക്കില്‍ ഇരിക്കുന്ന ഒരു തിമിംഗലക്കുഞ്ഞും പോലെ രണ്ടാമത്തെ പുസ്തകം കുഞ്ഞുങ്ങളെ രൂപങ്ങള്‍ പരിചയപ്പെടുത്തുന്നതാണ്. ത്രികോണങ്ങള്‍, വൃത്തങ്ങള്‍, നക്ഷത്രങ്ങള്‍ മുതലായവ അതിലുള്‍പ്പെടുന്നു. മൂന്നാമത്തേത് ബന്ധങ്ങള്‍ സൂചിപ്പിക്കുന്നതാണ്. തേനീച്ച ഒരു പൂവിലേക്കും ഒരു കപ്പ് ഒരു ചായക്കോട്ടയിലേക്കും എത്തുന്ന അനുഭവം. നാലാമത്തേത് കുട്ടികളെ വരി പിന്തുടരാന്‍ ക്ഷണിക്കുന്നതാണ്. ഉദാഹരണത്തിന്, വെള്ളമൊഴിച്ച് ഒരു കള്ളിച്ചെടി വരെ ഒരു സിഗ് സാഗ് ലൈന്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് പ്രതിപാദിക്കുന്ന പുസ്തകത്തിന് 30 ദിര്‍ഹമാണ് വില. ‘അബ്‌യദ് വ അസ്‌വദി’ന് 40 ദിര്‍ഹമാണ് വില. ഒരു ഗിഫ്റ്റ് ബാഗില്‍ കുഞ്ഞുങ്ങളെ പ്രാഥമിക നിറങ്ങളിലേക്ക് പരിചയപ്പെടുത്തുന്ന ഒരു കൂട്ടം ഫ്‌ളാഷ് കാര്‍ഡുകളാണ് അതിലുള്ളത്.
ഇതേക്കുറിച്ചെല്ലാം അറിയാനും പുസ്തകങ്ങള്‍ വാങ്ങാനും ഹാള്‍ നമ്പര്‍ 3ലെ ജോര്‍ദാനില്‍ നിന്നുള്ള ദാര്‍ അല്‍ മന്‍ഹല്‍ പബ്‌ളിഷേഴ്‌സിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുക.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്നു കുട്ടികളുടെ വായനോല്‍സവം മെയ് 22ന് സമാപിക്കും.