സമീര്‍ കെ.മുഹമ്മദ്
(എംഡി, ജലീല്‍ ഹോള്‍ഡിംഗ്സ്)
”യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് തന്റെ മികച്ച ഭരണത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയുടെയും ഓര്‍മകളില്‍ എക്കാലവും ജീവിക്കും. ഈ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിച്ച യഥാര്‍ത്ഥ ധിഷണാശാലിയായിരുന്നു അദ്ദേഹം. യുഎഇയിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച നേതാക്കളിലൊരാളായി ശൈഖ് ഖലീഫ ചരിത്രത്തിലിടം നേടും”
അബ്ദുല്‍ ജബ്ബാര്‍ പി.ബി (ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍, ഹോട്ട്പാക്ക്)
”യുഎഇ പ്രസിഡന്റ് ഹിസ് ഹൈസനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം രാജ്യത്തിന് വന്‍ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വിശ്വസ്തതയും അര്‍പ്പണ ബോധവുമുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഷെയ്ഖ് ഖലീഫയുടെ അഭാവം യുഎഇയില്‍ ദീര്‍ഘ കാലത്തെ വ്യഥയായി നിലനില്ക്കും”.
അലി ഷബ്ദാര്
(സോഹോ)
”ഷെയ്ഖ് സായിദിന്റെ പൈതൃകം പിന്തുടരുകയും അദ്ദേഹത്തിന് സ്വന്തമായൊരു മഹത്തായ പൈതൃകം സമ്മാനിക്കുകയും ചെയ്ത ദയാലുവും പ്രചോദനത്വവുമുള്ള ഒരു നേതാവിനെയാണ് ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിലൂടെ ഇന്ന് രാജ്യത്തിനും ലോകത്തിനും നഷ്ടമായിരിക്കുന്നത്. യുഎഇ എന്ന മഹത്തായ രാഷ്ട്രത്തിനും രാജകുടുംബത്തിനും ഷെയ്ഖ് ഖലീഫയെ ആഴത്തില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത എല്ലാവര്ക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാനാവാത്ത വേദനയായി നിലനില്ക്കും”
ഡോ. മുസ്തഫ അല്‍ ജസീരി (മാനേജിംഗ് ഡയറക്ടര്‍, ഹിറ്റാച്ചി എനര്‍ജി)
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ വിയോഗത്തില്‍ രാജ്യം അനുശോചിക്കുമ്പോള്‍ അത് ദൗഭാഗ്യകരമായൊരു വാര്‍ത്തയാണ്. ലോകത്തിന് പുരോഗതിയുടെയും നവീകരണത്തിന്റെയും ഉജ്വല ദൃഷ്ടാന്തമായി മാറിയ ഈ രാജ്യത്തിന്റെ നേതാവിന്റെ ജ്ഞാനത്തിനും കാഴ്ചപ്പാടിനും നന്ദി രേഖപ്പെടുത്തുന്നു. ഈ വിഷമ സന്ധിയില്‍ യുഎഇ രാജകുടുംബത്തോടും പൗരന്മാരോടും പ്രവാസികളോടും ഞങ്ങള്‍ അഗാധമായ അനുശോചനം അറിയിക്കുന്നു.
ഭരത് ഭാട്യ
(ചെയര്മാന് & സിഇഒ, കൊനാറസ്)
”യുഎഇ സമൂഹത്തിന്റെ പ്രധാനപ്പെട്ട ഒരു സ്തംഭത്തെയാണ് നമുക്കിന്ന് നഷ്ടമായത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്യാന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രചാദനമായിരുന്നു. അദ്ദേഹത്തിന്റെ സുധീര നേതൃത്വമാണ് ഈ രാഷ്ട്രത്തെ സങ്കല്പിക്കാനാവാത്ത ഉയരങ്ങളിലേക്ക് എത്തിച്ചത്. അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരടക്കമുള്ള യുഎഇ രാജകുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു”
അബ്ദുല്ല നാലപ്പാട്
(എംഡി, നാലപ്പാട് ഇന്‍വെസ്റ്റ്മെന്റ്സ്)
”ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വിട പറഞ്ഞ ഇന്ന് യുഎഇക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ ദു:ഖത്തിന്റെ ദിനമാണ്. ലോകത്തിന് പുരോഗതിയുടെയും അനുകമ്പയുടെയും നവീകരണത്തിന്റെയും ഉജ്വല മാതൃകയായി നിലകൊള്ളുന്ന ഈ രാജ്യത്തിന്റെ മഹാനായ നേതാവിന്റെ ജ്ഞാനത്തിനും ദര്‍ശനത്തിനും നന്ദി”