ദുബൈ: ശൈഖ് ഖലീഫയുടെ നിര്യാണം ഒരു ഇന്ത്യക്കാരന് എന്ന നിലയിലും കഴിഞ്ഞ 31 വര്‍ഷമായി യുഎഇയിലെ സംരംഭകന് എന്ന നിലയിലും തന്നില്‍ അതിയായ ദു:ഖവും സങ്കടവുമുണ്ടാക്കിയെന്നും മികച്ചൊരു ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നതിന് സര്‍വ മേഖലകളിലും തിളങ്ങി നില്ക്കുന്ന ഈ രാഷ്ട്രം തന്നെ ഉത്തമ സാക്ഷിയാണെന്നും എഫ്എംസി ഗ്രൂപ് ചെയര്‍മാനും എംഡിയുമായ ഡോ. കെ.പി ഹുസൈന് അഭിപ്രായപ്പെട്ടു.
യുഎഇ ലോകത്തിലെ തന്നെ ഏറ്റവും നല്ല രാജ്യമാണെന്ന് പറയാവുന്ന വിധത്തില്‍ ഈ നാടിനെ വിപ്ളവാത്മകമായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് എന്ന യുഎഇയുടെ മഹാനായ രാഷ്ട്ര നായകന്റെ ഉത്തമനായ പുത്രനായിരുന്നു ശൈഖ് ഖലീഫ. നല്ല ലീഡേഴ്സാണ് ലോകത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നത്. ആ നല്ല ഭരണാധിപരിലൊരാളാണ് ശൈഖ് ഖലീഫയെന്ന് നിസ്സംശയം പറയാം. മറ്റു രാഷ്ട്രങ്ങള്‍ ശ്രദ്ധിക്കാതിരുന്ന മരുപ്പറമ്പായിരുന്ന ഈ പ്രദേശത്തെ എല്ലാവരെയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ മരതക ഭൂമിയാക്കി മാറ്റിയ അല്‍ഭുത ഭരണ സിദ്ധിയുണ്ടായിരുന്ന, അത്യധികം വിവേകശാലിയും ദീന ദയാലുവുമായിരുന്നു ശൈഖ് ഖലീഫയെന്നതിന് ഈ നാട് തന്നെ മികച്ച ദൃഷ്ടാന്തമാണ്. 200ലധികം രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന്നത്തെ ദിനം അതീവ ദു:ഖത്തിന്റേതാണ്. മനുഷ്യപ്പറ്റും തുറന്ന മനസ്സുമുണ്ടായിരുന്ന ശൈഖ് ഖലീഫയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനാളുകളെ വേദനിപ്പിക്കുന്നു. ആ മഹാനായ ഭരണാധികാരിയുടെ ഖബറിനെ അല്ലാഹു വിശാലമാക്കിക്കൊടുക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.