ശൈഖ് ഖലീഫയുടേത് ദീര്‍ഘവീക്ഷണമുള്ള നേതൃത്വം: ഡോ. ആസാദ് മൂപ്പന്‍

10
ഡോ. ആസാദ് മൂപ്പന്‍

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി യുഎഇയെ നയിച്ച ദീര്‍ഘവീക്ഷണമുള്ള നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശൈഖ് ഖലീഫ ഒരു ജനകീയനായ ഭരണാധികാരിയായിരുന്നു. രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഐതിഹാസികമാണ്. ഇവിടെ താമസിക്കുന്ന വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കിടയില്‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിശ്ശബ്ദമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെ ഫലപ്രദമായിരുന്നു.
യുഎഇ സുപ്രീം കൗണ്‍സിലിനോടും രാജകുടുംബാംഗങ്ങളോടും ഞങ്ങളുടെ അഗാധ മായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ വരുംതലമുറകള്‍ക്ക് പ്രചോദനമാകും. അദ്ദേഹം എന്നും നമ്മുടെ വഴികാട്ടിയായി തുടരും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ -ഡോ. ആസാദ് മൂപ്പന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.