ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു

5

ദുബൈ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്യാണം യുഎഇക്കും അറബ് മേഖലക്കും കനത്ത നഷ്ടമാണെന്നും പ്രവാസ സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും ദുബൈ കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുഎഇയെ ലോകത്തോളമുയര്‍ത്തിയ മാതൃകാഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യക്കാരടക്കമുള്ള 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പൗരന്‍മാര്‍ സമാധാനത്തോടെയും സുരക്ഷിതമായും സന്തോഷപൂര്‍വം ജീവിക്കുന്ന ഈ രാജ്യത്തിന്റെ കനത്ത ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും ശൈഖ് ഖലീഫയുടെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും മറ്റു ഭാരവാഹികളും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഔദ്യോഗിക ദു:ഖാചരണ കാലയളവില്‍ ദുബൈ കെഎംസിസിയുടെ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.