ദുബൈ കെഎംസിസി ഭാരവാഹികള്‍ അല്‍മുശ്‌രിഫ് പാലസിലെത്തി അനുശോചനമറിയിച്ചു

94

അബുദാബി: ദുബൈ കെഎംസിസി ഭാരവാഹികള്‍ അബുദാബി അല്‍മുശ്‌രിഫ് പാലസിലെത്തി യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്യാണത്തിലുള്ള അനുശോചനമറിയിച്ചു. പുതിയ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, സംസ്ഥാന സെക്രട്ടറിമാരായ നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവരാണ് അല്‍മുശ്‌രിഫ് കൊട്ടാരത്തിലെത്തി കെഎംസിസിയുടെ അനുശോചനം രേഖപ്പെടുത്തിയത്.