ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സുവനീര്‍ ‘ഡ്രിസ്സില്‍’ ലോഗോ പ്രകാശനം ചെയ്തു

82
'ഡ്രിസ്സില്‍' ലോഗോ പ്രകാശനം യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ റെഡ് പെപര്‍ ഗ്രൂപ് എംഡി മന്നിങ്ങയില്‍ നാസറിന് നല്‍കി നിര്‍വഹിച്ചപ്പോള്‍

ദുബൈ: മലപ്പുറം ജില്ലാ കെഎംസിസി പുറത്തിറക്കുന്ന സുവനീര്‍ ‘ഡ്രിസ്സില്‍’ ലോഗോ പ്രകാശനം ബര്‍ദുബൈ ഗ്രാന്റ് ഹൈപര്‍ റെസ്റ്റോറന്റില്‍ നടന്നു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ റെഡ് പെപര്‍ ഗ്രൂപ് എംഡി മന്നിങ്ങയില്‍ നാസറിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. ദുബൈ കെഎംസിസി സിഡിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, റാഷിദ് ബിന്‍ അസ്‌ലം അതിഥികളായി പങ്കെടുത്തു. ലോഗോ പ്രകാശന ചടങ്ങില്‍ ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി ഇതാദ്യമായാണ് ഒരു സുവനീര്‍ പുറത്തിറക്കുന്നത്. പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക രംഗത്തെ പ്രമുഖരുമാണ് സുവനീറിന്റെ താളുകളെ സമ്പന്നമാക്കുന്നത്. ആര്‍.ശുക്കൂര്‍ ചെയര്‍മാനും എ.പി നൗഫല്‍ എഡിറ്ററുമായ വിപുലമായ സുവനീര്‍ കമ്മിറ്റി ‘ഡ്രിസ്സിലി’ന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മലപ്പുറം ജില്ലയുടെ സകല മേഖലകളെയും അനാവരണം ചെയ്യുന്ന സുവനീര്‍ ജൂണ്‍ രണ്ടാം വാരം പുറത്തിറങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

‘ഡ്രിസ്സില്‍’ ലോഗോ പ്രകാശനം യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ റെഡ് പെപര്‍ ഗ്രൂപ് എംഡി മന്നിങ്ങയില്‍ നാസറിന് നല്‍കി നിര്‍വഹിച്ചപ്പോള്‍