ദുബൈ: ദുബൈ കേന്ദ്രമായ ഫോറം ഗ്രൂപ്പിന് കീഴില്‍ എടപ്പാളില്‍ ആരംഭിക്കുന്ന ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബൈയില്‍ നടന്നു. കെഫ് ഹോള്‍ഡിംഗ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്മാന് ഫൈസല്‍ ഇ.കോട്ടിക്കൊള്ളോന്‍ ലോഗോ പ്രകാശനം ചെയ്തു. രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ്, നജീബ് കാന്തപുരം എംഎല്‍എ, റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, സി.പി കുഞ്ഞിമൂസ, എ.കെ ഫൈസല്‍, വി കെ ഷംസുദ്ദീന്, ഫോറം ഗ്രൂപ് ചെയര്മാന് വി.പി ലത്തീഫ്, മാനേജിംഗ് ഡയറക്ടര്‍ സിദ്ദിഖ് ടി.വി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ത്വല്‍ഹത് എടപ്പാള്‍, സിദ്ദിഖ് സി.പി, മഹ്ബൂബ് കെ.എം, അബ്ദുല്‍ ബാസിത്, മുഹമ്മദ് സിനാന്, അഡ്വ. ഷഹീന്, സംഗീത് തുടങ്ങിയവര്‍ സംബന്ധിച്ചു.
120,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്റര്‍ എടപ്പാളില്‍ ഒരുങ്ങുന്നത്. പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ്, വസ്ത്രാലയങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ഗെയിംസ് സെന്റര്‍, ഓപണ്‍ പാര്‍ക്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളോടു കൂടിയാണ് ഫോറം സെന്റര്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തിനായി അടുത്ത് തന്നെ സെന്റര്‍ പൂര്‍ണ സജ്ജമാകുമെന്ന് ലത്തീഫ്, സിദ്ദിഖ്, ത്വല്‍ഹത് എന്നിവര്‍ പറഞ്ഞു. അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുന്ന എടപ്പാള്‍ നഗരത്തിന് വേറിട്ട അനുഭവമാണ് സെന്റര്‍ സമ്മാനിക്കുക. ഉപഭോക്താക്കള്‍ക്ക് എല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കി സന്തോഷകരമായ ഷോപ്പിംഗാണ് ഫോറം സെന്റര്‍ വിഭാവനം ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.