ഹോട്ട്പാക്ക് മൊറോക്കോയിലും; റീടെയില്‍ ഹോള്‍ഡിംഗുമായി കൈ കോര്‍ക്കുന്നു

21

വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം ഹോട്ട്പാക്കിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗം

ദുബൈ: ഡിസ്‌പോസബ്ള്‍ ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളുടെ ലോകത്തിലെ മുന്‍നിര നിര്‍മാതാക്കളായ ഹോട്ട്പാക്ക് ഗ്‌ളോബല്‍, ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് മുഖേന മൊറോക്കോയുടെ റീടെയില്‍ ലീഡറായ റീടെയില്‍ ഹോള്‍ഡിംഗുമായി കൈ കോര്‍ത്ത് വിപുലീകരണ പദ്ധതി  പ്രഖ്യാപിച്ചു.
ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി, ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ചെയര്‍മാന്‍ സുഹൈര്‍ ബെന്നാനി, സമാസ് ഡയറക്ടര്‍ അബ്ദില്ലത്തീഫ് മെര്‍സാഖ് (പുതിയ സ്ഥാപനത്തിന്റെ നിലവിലെ പ്രസിഡന്റ്), ഹോട്ട്പാക്ക് ഗ്‌ളോബല്‍ എസ്എ മൊറോക്കോ ജനറല്‍ മാനേജര്‍ സിയാദ് മെര്‍സാഖ് എന്നിവര്‍ ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ റിയാദ് അലയ്സ്സഓയിയുടെ സാന്നിധ്യത്തിലാണ് പങ്കാളിത്ത കരാറില്‍ ഒപ്പു വെച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ തങ്ങളുടെ വര്‍ധിച്ച സാന്നിധ്യം ശക്തമാക്കാനും മൊറോക്കയിലെ മാനുഫാക്ചറിംഗ് ഫെസിലിറ്റികളില്‍ നിക്ഷേപം വര്‍ധിക്കാനും പങ്കാളിത്തം കാരണമാകുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ പ്രസ്താവനയില്‍ പറഞ്ഞു.
”ഞങ്ങളുടെ മൊറോക്കന്‍ സാന്നിധ്യം വിപുലമാക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ വികസനത്തിന്റെ ഭാഗമാണ്. നൈജീരിയ, ഐവറി കോസ്റ്റ്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഞങ്ങള്‍ ഇതിനകം തന്നെ കാര്യമായ നിലയിലുണ്ട്. യൂറോപ്പിലേക്ക് ഹോട്ട്പാക്ക് വ്യാപനം ക്രമേണ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു” -അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
അയല്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും അവിടങ്ങളിലെ റീടെയില്‍ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കും. വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഘാനയിലും പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ട്പാക്ക് ഗ്‌ളോബല്‍ യുഎഇയുടെയും സമാസ് കണ്‍സള്‍ട്ടിംഗ് മൊറോക്കോയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള പുതിയ കമ്പനിയായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ എസ്എ മൊറോക്കോക്ക് ഇപ്പോള്‍ മൊറോക്കന്‍ വിപണിയിലെ ഒന്നിലധികം ഔട്‌ലെറ്റുകളിലുടനീളം ഗുണനിലവാരമുള്ള പാക്കേജിംഗ് ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യാന്‍ കഴിയുന്നു. കാരണം, കാരിഫോര്‍ മൊറോക്കോ, ലേബല്‍ വീ, അറ്റകാഡോ, ബര്‍ഗര്‍ കിംഗ്, കിയാബി, വിര്‍ജിന്‍ മെഗാ സ്റ്റോര്‍ തുടങ്ങിയവയുടെ ഉടമകളാണ് ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ്.
”ബെസ്റ്റ് ഫിനാന്‍സിയേഴ്‌സും ഹോട്ട്പാക്ക് ഗ്‌ളോബലും തമ്മിലുള്ള പങ്കാളിത്തം മൊറോക്കോയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പാക്കേജിംഗ് വിപണിയിലെ ഒരു നാഴികക്കല്ലാണ്. കാരണം ഇത് ആരോഗ്യം, സുരക്ഷ, ഗുണനിലവാരം എന്നിവക്കായി ഈ വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. ഹോട്ട്പാക്കിന്റെ പ്രധാന നിര്‍മാണ കേന്ദ്രങ്ങളിലൊന്നായി രാജ്യം മാറും” – ബെസ്റ്റ് ഫിനാന്‍സിയേഴ്‌സ് ചെയര്‍മാന്‍ സുഹൈര്‍ ബെന്നാനി പറഞ്ഞു.
ആരോഗ്യകരവും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഹോട്ട്പാക്കിന്റെ അംഗീകൃത പാക്കേജിംഗ് സൊല്യൂഷനുകള്‍ ഉപയോഗിച്ച് മൊറോക്കോയിലെ ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളുടെ വിപണിയുടെ 80% പിടിച്ചെടുക്കാന്‍ ഹോട്ട്പാക്ക് ഗ്‌ളോബല്‍ എസ്എ മൊറോക്കോയെ ബെസ്റ്റ് ഫിനാന്‍സിയേഴ്‌സിനെ പ്രാപ്തമാക്കും.
”വിദഗ്ധ ജീവനക്കാരുള്ള നിര്‍മാണ സൗകര്യങ്ങളില്‍ നിന്നുള്ള
ഉല്‍പാദനത്തില്‍ മികച്ച നിലവാരം പുലര്‍ത്താനും ഉപഭോക്തൃ കേന്ദ്രീകൃത സമീപനം സ്വീകരിക്കാനും കഴിയുന്നതിലൂടെ ഹോട്ട്പാക്ക് ഉല്‍പന്നങ്ങള്‍ മൊറോക്കന്‍ വിപണിയില്‍ മികവോട് കൂടി വേറിട്ടുനില്‍ക്കും” -അബ്ദുല്ലത്തീഫ് മെര്‍സാഖ് പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്താഫ്രിക്കന്‍ (മെനാ) മേഖലയിലെ വിപുലീകരണ ഭാഗമായി ഹോട്ട്പാക്കിനെ ഉടന്‍ തന്നെ ആഫ്രിക്കയിലെ മറ്റ് വിപണികളിലേക്കും വ്യാപിപ്പിക്കുന്നതാണ്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഇതിനകം 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിലെ ഹോട്ട്പാക്കിന്റെ അടിത്തറ അതിന്റെ ശേഷിയും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.