ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് മലയാളികളും; പ്രത്യേക പ്രാര്‍ത്ഥനകളും അനുശോചന സദസ്സും സംഘടിപ്പിച്ചു

9

ദുബൈ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും അനുശോചന ചടങ്ങും സംഘടിപ്പിച്ചു. ദുബൈ ഇസിഎച്ച് ആസ്ഥാനത്ത് നടന്ന അനുശോചന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ശൈഖ് സായിദിന്റെ ജീവ കാരുണ്യ മേഖലയിലെ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് ഖലീഫയെന്നും ലോകത്തെ നിരാലംബര്‍ക്കും ദരിദ്രര്‍ക്കും കാരുണ്യ ഹസ്തവുമായി എത്തിച്ചേരുന്ന യുഎഇയുടെ മാര്‍ഗത്തിലെ നിത്യ വെളിച്ചമാണ് അന്തരിച്ച ഖലീഫയെന്നും സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി അനുസ്മരിച്ചു.