ദുബൈ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി.
”ഞങ്ങളുടെ നേതാവും പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് സ്വര്‍ഗ പ്രവേശനം ലഭിക്കട്ടെയെന്ന് സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു” -ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു. തന്റെ ജനങ്ങളെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരു സമര്‍പ്പിത നേതാവായിരുന്നു ശൈഖ് ഖലീഫ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക് ആശ്വാസവും ക്ഷമയും നല്‍കേണമേയെന്ന് സര്‍വശക്തനോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.