ദുബൈ: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പെയ്സ് ഗ്രൂപ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ രാജ്യത്തിന്റെ ദു:ഖത്തോടൊപ്പം ചേരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, മാനേജ്മെന്റ് എന്നിവരടങ്ങിയ പെയ്സ് കമ്യൂണിറ്റി യുഎഇയുടെ തിളങ്ങുന്ന പ്രകാശ ഗോപുരത്തിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
”ഇന്ന് നമുക്ക് ഒരു നേതാവും റോള്‍ മോഡലും പിതൃ തുല്യനായ വ്യക്തിയും നഷ്ടപ്പെട്ടു. ഈ വേദനാജനകമായ വേളയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകളും ചിന്തകളും രാജകുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം വമ്പിച്ച വളര്‍ച്ചക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചു” -പേസ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.എ സല്മാന് ഇബ്രാഹിം പറഞ്ഞു. പെയ്സ് ഗ്രൂപ് ഗവേണിംഗ് ബോഡി അംഗങ്ങളായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീന് ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, ആയിഷ, ഹയ ഫാത്തിമ, അസീഫ് മുഹമ്മദ് എന്നിവരും അഗാധമായ അനുശോചനം രേഖപ്പെടുത്തി.