ദുബൈ: പ്ളാസ്റ്റിക് ബാഗുകളിന്മേല് ഏര്‍പ്പെടുത്തുന്ന പുതിയ താരിഫും നിരോധവും സംബന്ധിച്ച് ദുബൈ മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട അധികൃതര്‍ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. നിര്‍ദിഷ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ബാഗുകളുടെ സവിശേഷതകളും ഗുണനിലവാരവും താഴെ പറയും പ്രകാരം:
2022 ജൂലൈ 1 മുതല്‍ താരിഫ് ബാധകം
2022 ജൂലൈ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന എല്ലാ ബാഗുകള്‍ക്കും താരിഫ് ബാധകമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ നിരോധനം വരെ താരിഫ് ഉണ്ടായിരിക്കുന്നതാണ്.
ഓരോ ബാഗിനും 25 ഫില്‍സ് താരിഫ്
എല്ലാ സ്റ്റോറുകളും ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന ഓരോ ബാഗിനും 25 ഫില്‍സിന്റെ താരിഫ് ബാധകമാക്കണം. എന്നാല്‍, സുസ്ഥിര (പുനരുപയോഗ) ബദലുകളില്‍ മറ്റൊരു താരിഫാണ് ഉണ്ടായിരിക്കേണ്ടത്.
സമയപരിധി
താരിഫ് പ്രയോഗിക്കാന്‍ നാലു മാസത്തെ സമയമുണ്ട്. തുടര്‍ന്ന്, ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന ബാഗുകളുടെ ഉപയോഗം നിരോധിക്കാന്‍ രണ്ട് വര്‍ഷത്തെ സമയവുമുണ്ട്. നിരോധിത സാധനങ്ങള്‍ പിന്നീട് തീരുമാനിക്കും.
ബാഗ് കനം 57 മൈക്രോ മീറ്ററില്‍ താഴെ
ഓരോ ബാഗിന്റെയും കനം 57 മൈക്രോ മീറ്ററില്‍ താഴെയായിരിക്കണം. പ്ളാസ്റ്റിക്, പേപര്‍, ബയോഡീഗ്രേഡബ്ള്‍ പ്ളാസ്റ്റിക്, സസ്യാധിഷ്ഠിത ബയോഡീഗ്രേഡബ്ള്‍ വസ്തുക്കള്‍ എന്നിവ കൊണ്ട് നിര്‍മിച്ച ബാഗുകള്‍ 57 മൈക്രോ മീറ്ററില്‍ താഴെ കനമുള്ളത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സൗജന്യ ബദലുകള്‍ സ്റ്റോറുകള്‍ നല്‍കേണ്ടതില്ല
57 മൈക്രോ മീറ്ററില്‍ താഴെ കട്ടിയുള്ള പേപര്‍ ബാഗുകള്‍ ഉള്‍പ്പെടെ, സാധനങ്ങള്‍ കൊണ്ടു പോകാനുള്ള, ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും താരിഫ് ബാധകമാണ്. കൂടാതെ, ഉപഭോക്തൃ സ്വഭാവത്തില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ പരിസ്ഥിതി കണക്കിലെടുത്ത് സൗജന്യ ബദലുകള്‍ നല്കാന് സ്റ്റോറുകള്‍ ബാധ്യസ്ഥരല്ല.
പ്ളാസ്റ്റിക്കിന് പകരം ഗുണനിലവാരമുള്ള ബാഗുകള്‍ നല്‍കാം
പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഗുണനിലവാരമുള്ള മറ്റു ബാഗുകള്‍ നല്‍കാം.
എന്നാല്‍, ചരക്ക് കൊണ്ടു പോകാനുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളുമായി സ്പെസിഫിക്കേഷനുകള്‍ പൊരുത്തപ്പെടുന്നെങ്കില്‍ ഇതര മാര്‍ഗങ്ങള്‍ക്ക് താരിഫ് ബാധകമാണ്.
ഇന്‍വോയ്സിലെ മൂല്യം
വാങ്ങുന്ന സമയത്ത് ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റേതൊരു ഇനത്തെയും പോലെ മൂല്യം ചേര്‍ക്കാവുന്നതാണ്.
വില്‍ക്കുന്ന ബാഗുകളുടെ എണ്ണത്തിലെ പരിധി
ഓരോ ഉപയോക്താവിനും വില്‍ക്കുന്ന ബാഗുകളുടെ എണ്ണത്തിന് പരിധിയില്ല. എന്നാ, വാങ്ങലുകള്‍ പായ്ക്ക് ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ബാഗുകളുടെ ഉപയോഗം യുക്തിസഹമാക്കാന്‍ പേയ്മെന്റ് പോയിന്റുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.
വരുമാനം കൈമാറ്റം ചെയ്യല്‍
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളില്‍ നിന്നുള്ള വരുമാനം കൈമാറ്റം ചെയ്യുന്നത് സ്വകാര്യ മേഖലയുടേതാണ്. കമ്പനി വഴിയോ പ്രാദേശിക പരിസ്ഥിതി, കമ്യൂണിറ്റി അസോസിയേഷനുകള്‍ വഴിയോ സുസ്ഥിര സംരംഭങ്ങളെ പിന്തുണക്കാന്‍ സംഭാവന നല്കാന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
ഒറ്റത്തവണ ഉപയോഗത്തിന്റെ നേട്ടങ്ങള്‍
ചരക്കുകള്‍ കൊണ്ടുപോകാനുള്ള ഡിസ്പോസബ്ള്‍ ബാഗുകള്‍ നമ്മുടെ പരിസ്ഥിതിയിലെ മാലിന്യങ്ങളുടെയും മലിനീകരണത്തിന്റെയും പ്രധാന ഉറവിടമാണ്. ഈ ബാഗുകള്‍ വളരെ ദൈര്‍ഘ്യമേ റിയ കാലയളവിനു ശേഷവും വിഘടിക്കുന്നില്ല. അവ നീക്കം ചെയ്യപ്പെടുന്നതിന് മുന്‍പ് ഒരു തവണ കൂടി മാത്രമേ ഉപയോഗിക്കാനാകൂ. കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ അവയില്‍ മിക്കതും ഒരു തവണ മാത്രമാണ് ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന്, ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ വിഘടിക്കാന്‍ 400 വര്‍ഷവും അവയുടെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാന്‍ ആയിരക്കണക്കിന് വര്‍ഷവും എടുക്കും. രാജ്യത്തെ ചില എമിറേറ്റുകളിലെ കടല്‍ തീരങ്ങളില്‍ ചത്തതായി കണ്ടെത്തിയ കടലാമകളില്‍ 86 ശതമാനവും ജെല്ലി ഫിഷാണെന്ന് കരുതി പ്ളാസ്റ്റിക് വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഒരു പ്രാദേശിക അഥോറിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ബാഗുകള്‍ ദഹന നാളത്തിന്റെ തടസ്സത്തിനും ഒട്ടകം, ആട്, മാന്‍ തുടങ്ങിയ ചില മൃഗങ്ങളുടെ മരണത്തിനും കാരണമായേക്കാം. ചത്ത ഒട്ടകങ്ങളില്‍ 50 ശതമാനവും പ്ളാസ്റ്റിക് ഉപയോഗിച്ചിരുന്നതായി അബുദാബി പരിസ്ഥിതി ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ബദല്‍ ബാഗുകള്‍ കൈകാര്യം ചെയ്യാനെളുപ്പം, പരിസ്ഥിതിക്ക് അനുയോജ്യവും
മറ്റ് ബാഗുകളെ സംബന്ധിച്ചിടത്തോളം, ബദലുകള്‍ക്ക് പലപ്പോഴും പ്ളാസ്റ്റിക് സഞ്ചികളെക്കാള് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, അവ ശരിയായി ഉപയോഗിച്ചാല്‍ നീക്കം ചെയ്യുന്ന ഘട്ടത്തില്‍ കൈകാര്യം ചെയ്യാന്‍ എളുപ്പവും പരിസ്ഥിതിക്കും ആരോഗ്യത്തിനും കേടുപാടുകള്‍ വരുത്താത്തതുമാണ്. ഉദാഹരണത്തിന്, പേപ്പര്‍ ബാഗുകളുടെ ഉല്പാദനം പരിസ്ഥിതിക്ക് ഹാനികരവും വലിയ അളവിലുള്ള മരങ്ങള്‍ മുറിക്കുന്നതിനും വലിയ വിഭവങ്ങളുടെയും ഊര്‍ജത്തിന്റെയും ഉപയോഗത്തിലേക്കും നയിക്കുന്നു. ആയതിനാല്‍, അതിന്റെ ഉപയോഗത്തിന് ചുമത്തിയ ഫീസ് നല്‍കേണ്ടതുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പേപര്‍ ബാഗുകളെക്കാള്‍ എന്വയേണ്മെന്റല് ഫൂട്പ്രിന്റ്സ് കുറവാണ്. പക്ഷേ, അവയുടെ കേടുപാടുകള്‍ നിര്‍മാര്‍ജന ഘട്ടത്തിലാണ്. ചരക്കുകള്‍ കൊണ്ടുപോകുന്ന റീസൈക്ക്ള് ചെയ്യാനാവാത്ത പ്ളാസ്റ്റിക് ബാഗുകളെക്കാള്‍ കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കാന്‍ കുറഞ്ഞത് മൂന്ന് മുതല്‍ ഏഴ് തവണ വരെ പേപര്‍ ബാഗുകള്‍ ഉപയോഗിക്കേണ്ടതുണ്ട്.