ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രവാസി ഇന്ത്യ യുഎഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജന.സെക്രട്ടറി അരുണ്‍ സുന്ദര്‍ രാജ് എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പിതാവിന്റെ പാത പിന്തുടര്ന്ന് യുഎഇയുടെ സര്‍വതോമുഖ വളര്‍ച്ചക്കും വികസനത്തിനും നേതൃത്വം നല്കിയ അദ്ദേഹം യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടും.
സഹിഷ്ണുത, സഹാനുഭൂതി, സഹജീവി സ്നേഹം തുടങ്ങിയവയില്‍ ലോക ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു ശൈഖ് ഖലീഫ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും യുഎഇയിലെ ഭരണാധികാരികളുടെയും പൗരന്മാരുടെയും പ്രവാസികളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.