ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ അനുശോചിച്ചു

അബുദാബി:  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചിച്ചു.
യുഎഇക്ക് അതിന്റെ ധര്‍മോദാരനായ പുത്രനെ നഷ്ടപ്പെട്ടുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയുടെ ശാക്തീകരണ വേദിയുടെ നേതാവും അതിന്റെ അനുഗൃഹീത യാത്രയുടെ ട്രസ്റ്റിയുമായിരുന്നു ശൈഖ് ഖലീഫ. അദ്ദേഹത്തിന്റെ നിലപാടുകളും നേട്ടങ്ങളും വിവേ കവും രാജ്യത്തിന്റെ ഓരോ മുക്കുമൂലകളിലും ദൃശ്യമായിരുന്നു.
ദൈവം തന്റെ വലിയ കാരുണ്യത്താല്‍ ശൈഖ് ഖലീഫയോട് കരുണ കാണിക്കുകയും അവന്റെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.