ടയര്‍ മാറ്റുന്നതിനിടെ മറ്റൊരു വാഹനമിടിച്ചു; വണ്ടൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

സിറാജുദ്ദീന്‍

കുവൈത്ത് സിറ്റി: മലപ്പുറം വണ്ടൂര്‍ വാണിയമ്പലം മാട്ടക്കുളം കരുവാടന്‍ സിറാജുദ്ദീന്‍ (29) ചൊവ്വാഴ്ച രാത്രി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. 30-ാം റോഡില്‍ കാറില്‍ സഞ്ചരിക്കവേ ടയര്‍ പഞ്ചറായിനെ തുടര്‍ന്ന് നിര്‍ത്തി പുറത്തിറങ്ങി ടയര്‍ മാറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചറായ ടയര്‍ മാറ്റാനായി സിറാജുദ്ദീനെ സഹായിക്കാന്‍ എത്തിയ ഇറാനിക്ക് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറാജുദ്ദീന്‍ കുവൈത്തിലെത്തിയത്. പിതാവ് ജമാലുദ്ദീന്‍ മുസ്‌ല്യാര്‍. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.