വാരിയേസ് മാടായി: ജഴ്‌സി പുറത്തിറക്കി

പഴയങ്ങാടി: വാരിയേഴ്‌സ് മാടായിയുടെ ഒഫീഷ്യല്‍ ജഴ്‌സി പ്രമുഖ സ്‌പോര്‍ട്‌സ് അനലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ അമീര്‍ മാടായി വാരിയേഴ്‌സ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മുര്‍ഷിദിന് നല്‍കി പുറത്തിറക്കി. വാരിയേഴ്‌സ് ക്‌ളബ് പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാരിയേഴ്‌സ് മാടായിയുടെ സ്‌നേഹോപഹാരം ഡോ. മുനീബ് അമീര്‍ മാടായിക്ക് കൈമാറി. അഡ്വ. മുനാഷ് മുഹമ്മദലി, കെ.പി അജ്മല്‍, ആസിഫ് എം.എം, മുഫസിര്‍ മുസ്തഫ, ദില്‍ഷാദ്, അര്‍ഷദ്, അശ്‌റഫ്, സഫീര്‍, വി.പി മുഹമ്മദ് ആശംസ നേര്‍ന്നു. ജന.സെക്രട്ടറി ഷഫ്‌നാസ് അരുളകത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. കാര്യപരിപാടികള്‍ക്ക് ശേഷം വാരിയേഴ്‌സ് മാടായിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ സൗഹൃദ മത്സരവും സംഘടിപ്പിച്ചു.