ശൈഖ് ഖലീഫ: യാബ് ലീഗൽ സർവീസ് അനുശോചനവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

ഷാർജ: ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ യാബ് ലീഗൽ സർവീസ് അനുശോചനവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു.  യാബ് ലീഗൽ സർവീസിന്റെ ഷാർജയിലുള്ള ഹെഡ് ഓഫീസിൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന  ചടങ്ങുകൾ നടന്നത്. ശൈഖ് ഖലീഫ ലോകത്തിന് മാതൃകയായ ഭരണാധികാരിയാണെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പ്രവാസികൾക്കും യുഎഇയിൽ  ജീവിക്കാനും അധ്വാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയ അദ്ദേഹത്തിന്റെ വിയോഗം യുഎഇ ജനതയ്ക്ക് മാത്രമല്ല ലോക ജനതയ്ക്ക് തന്നെ വലിയ നഷ്ടമാണെന്ന്  യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി അനുസ്മരിച്ചു. ചടങ്ങിൽ അഡ്വ.മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, ലീഗൽ അഡ്വൈസർ മേദദ്, ലീഗൽ അഡ്വൈസർ റഷാദ്, അഡ്വ.ആദിൽ ഹംസ, അഡ്വ.യാസർ അസീസ്, അഡ്വ.നവാസ്, അഡ്വ.നൈഫ്  ഉസ്താദ് അതീഖ് അസ്ഹരി കല്ലട്ര, അഡ്വ.യാസിർ സഖാഫി, അഡ്വ.ഷൗക്കത്തലി സഖാഫി, അഡ്വ.സുഹൈൽ സഖാഫി, അഡ്വ. ഹുസൈൻ സഖാഫി, ഷെഹ്‌സാദ് ഐനി, യാബ് ലീഗൽ ഗ്രൂപ്പിന്റെ മറ്റു സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.