തത്സമയ കുക്കിംഗ് ഡെമോയില്‍ തിളങ്ങി കുരുന്നുകള്‍

12

ഷാര്‍ജ: ഒരു ഗ്രില്‍ സിസില്‍സ്, ഒരു പാത്രം തിളയ്ക്കുന്നു, സുഗന്ധ വ്യഞ്ജനങ്ങളുടെ മണം വായുവിലൂടെ ഒഴുകുന്നു. 13-ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തി(എസ്‌സിആര്‍എഫ്)ലെ ജനപ്രിയ കുക്കറി കോര്‍ണര്‍ ശരിക്കും ഇ ന്ദ്രിയങ്ങള്‍ക്ക് ഒരു വിരുന്നാണ്.
ഫെസ്റ്റിവല്‍ വേദിയായ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മെയ് 22 വരെ നടക്കുന്ന എസ്‌സിആര്‍എഫ് 2022ലുടനീളമുള്ള തത്സമയ പാചക പ്രദര്‍ശനങ്ങളില്‍ ആഗോള പ്രശസ്തരായ ഷെഫുമാര്‍ എളുപ്പത്തിലും രുചിയിലും ആരോഗ്യകരമായ പാചകക്കുറിപ്പുകള്‍ പങ്കിടും.
യുഎസ്എ ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള പാചക പരിശീലകനായ ഷെഫ് ഡാരിയോ സ്റ്റീവന്‍, ‘ഷെഫ് ഡി കുക്‌സ് ദി വേള്‍ഡ്’ എന്ന തന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ട് പാചക കുറിപ്പുകളുമായി എസ്‌സിആര്‍എഫിന്റെ ഉദ്ഘാടന രാത്രിയില്‍ ലൈവ് ഡെമോ നയിച്ചു. പക്ഷേ, അദ്ദേഹം ഷോയിലെ താരമായിരുന്നില്ല. അതിന് മെനക്കെടാതെ, സദസ്സിലെ കുട്ടികളെ നയിച്ചു. വിഭവങ്ങള്‍ എത്തിക്കുന്നതില്‍ സഹായിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള പാചക രീതികളില്‍ വൈദഗ്ധ്യമുള്ള ഡാരിയോ, പാചകത്തിലൂടെ ക്രിയാത്മകത പ്രകടിപ്പിക്കാന്‍ കൊച്ചുകുട്ടികളെ സഹായിക്കുന്നതില്‍ ആവേശഭരിതനാണ്. ”വീട്ടില്‍ വിനോദത്തിനായാലും പ്രൊഫഷണലായ ഷെഫുകളായാലും കുട്ടികളെ പാചകം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” -കുഞ്ഞു സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ ഇളം നിറങ്ങളിലുള്ള ഏപ്രണുകളില്‍ അച്ചടിച്ച ‘കുട്ടികള്‍ക്ക് പാചകം ചെയ്യാം’ എന്ന മുദ്രാവാക്യത്തിന് പിന്നിലെ ആശയം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കുട്ടികളോട് ഊര്‍ജസ്വലതയും സൗഹൃദവുമുള്ള ഡാരിയോ, ബ്രസീലിയന്‍ ബീഫ് കബാബുകള്‍ക്കായുള്ള തന്റെ പാചക കുറിപ്പിന്റെ ഘട്ടങ്ങളിലൂടെ അവരെ നയിക്കുകയും ലളിതവും എന്നാല്‍, സ്വാദിഷ്ഠവുമായ വിഭവങ്ങള്‍ തയാറാക്കാന്‍ അവരെ പഠിപ്പിച്ചു. അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു അദ്ദേഹം. ആസ്വദിക്കാന്‍ വളണ്ടിയര്‍മാരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ച രണ്ടാമത്തെ പാചക കുറിപ്പ്, കനേഡിയന്‍ പൗട്ടീന്‍, ഫ്രെഞ്ച് ഫ്രൈസ്, മൊസറെല്ല ചീസ് എന്നിവയുടെ മിശ്രിതം കൊണ്ടായിരുന്നു.
സന്ദര്‍ശകര്‍ കുട്ടികളുടെ പാചക സൃഷ്ടികള്‍ ആസ്വദിച്ചു.  ഒപ്പം, സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ‘ഷെഫ് ഡി കുക്‌സ് ദി വേള്‍ഡി’ന്റെ പകര്‍പ്പുകള്‍ സമ്മാനിക്കുകയും ചെയ്തു.
”ലോകം മുഴുവന്‍ സഞ്ചരിക്കാനും കുട്ടികളെ പാചകം പഠിപ്പിക്കാനുള്ള എന്റെ ദൗത്യം തുടരാനുള്ള ആഹ്വാനമായിരുന്നു എന്റെ പുസ്തകം” -മുന്‍ ഹൈസ്‌കൂള്‍ പാചക പരിശീലകന്‍ കൂടിയായിരുന്ന ഡാരിയോ കൂട്ടിച്ചേര്‍ത്തു.