അബുദാബി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ആസ്പയര് 2030ന്റെ ഭാഗമായി അബുദാബി ഹാദിയ സംഘടിപ്പിക്കുന്ന സോളിലോഖി 2022 ഞായറാഴ്ച ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ‘നീ നിന്നെ അറിയുക’ എന്ന സെഷനില്‍ അലി അസ്ഗര്‍ ഹുദവി ഷാര്‍ജ, ‘സമ്പാദനം, നിക്ഷേപം: ഇസ്ലാമിക വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ ഫൈസല്‍ നിയാസ് ഹുദവി ഖത്തര്‍, ‘മതനിരാസം അഥവാ യുക്തി രാഹിത്യം’ സെഷന് അബ്ദുസ്സലാം ബാഖവി ദുബൈ, അബ്ദുല്‍ റഷീദ് ഹുദവി ഏലംകുളം എന്നിവര്‍ നേതൃത്വം നല്‍കും.
ചടങ്ങില്‍ ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ സംരംഭമായ സിപെറ്റ് അംഗീകാരത്തോടെ ഹാദിയ അക്കാദമിക്ക് കീഴില്‍ സിഎസ്ഇ നടത്തുന്ന ഹിമായ സിബിഎസ് കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും നടക്കും.
യുഎഇയുടെ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫക്കുള്ള പ്രത്യേക പ്രാര്‍ത്ഥനാ സംഗമം, വീഡിയോ പ്രദര്‍ശനം, മാഗസിന് പ്രകാശനം, ഇംഗ്ളീഷ് മീഡിയം മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന് ഉദ്ഘാടനം, പുസ്തക പ്രകാശനം എന്നിവയും ഉണ്ടാകും.
രാവിലെ പരിപാടി സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി അല്‍ ഐന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. കബീര്‍ ഹുദവി അധ്യക്ഷത വഹിക്കും.
‘മുസ്ലിം വിദ്യാഭ്യാസം: അതിജീവനവും ശാക്തീകരണവും’ എന്ന വിഷയത്തില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യ പ്രഭാഷണവും സിംസാറുല്‍ ഹഖ് ഹുദവി ഉപ സംഹാര ഭാഷണവും നടത്തും.
അബ്ദുല്‍ റഊഫ് അഹ്സനി, ശുക്കൂറലി കല്ലുങ്ങല്‍, അബ്ദുസ്സലാം ഒഴൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന് തങ്ങള്‍, സയ്യിദ് റഫീഖുദ്ദീന് തങ്ങള്‍ ഹുദവി, അബ്ദുന്നാസര്‍ ഹുദവി പയ്യനാട്, അബ്ദുല്‍ മജീദ് ഹുദവി, ഹാഫിള് ഷംസീര്‍ അലി ഹുദവി, ഹാഫിള് മുഹമ്മദ് അലി ഹുദവി, അബ്ദുല്‍ റഹ്മാന് ഹുദവി എന്നിവര്‍ വിവിധ സെഷനില്‍ പങ്കെടുത്ത് സംസാരിക്കും.