ഇ.ആര്‍ അലി മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

41
രണ്ട് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദുബൈ കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍ക്ക് മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ യാത്രയയില്‍ ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ ഉപഹാരം നല്‍കുന്നു

ദുബൈ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദുബൈ കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍ക്ക് മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സംഗമം സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആര്‍.ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കരീം കാലടി, ഒ.ടി സലാം, ഷമീം ചെറിയമുണ്ടം, സക്കീര്‍ പാലത്തിങ്ങല്‍, നൗഫല്‍ വേങ്ങര, ജൗഹര്‍ മൊറയൂര്‍, അമീന്‍ കരുവാരക്കുണ്ട്, സൈനുദ്ദീന്‍ പൊന്നാനി, സലാം പരി, കെ.പി.പി തങ്ങള്‍, ജമാല്‍ മഞ്ചേരി, ഹംസ ഹാജി മാട്ടുമ്മല്‍, അഷ്‌റഫ് തൊട്ടോളി ആശംസ നേര്‍ന്നു. അലി മാസ്റ്റര്‍ക്കുള്ള സ്‌നേഹോപഹാരം യാഹു മോന്‍ ഹാജി കൈമാറി. യാത്രയയപ്പിന് നന്ദി പ്രകടിപ്പിച്ച് അലി മാസ്റ്റര്‍ പ്രസംഗിച്ചു. സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ ഊട്ടി കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫയെ ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. ആക്റ്റിംഗ് സെക്രട്ടറി ശിഹാബ് ഇരിവേറ്റി സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദിയും പ റഞ്ഞു.