ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സീപ) ഇരു രാഷ്ട്രങ്ങള്‍ക്കും സാമ്പത്തിക മെച്ചങ്ങള്‍ പ്രദാനം ചെയ്യുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ പ്രവാഹം വര്‍ധിക്കാനും കുറഞ്ഞ താരിഫുകള്‍ക്കും; വ്യേമയാന-പാരിസ്ഥിതിക-ഹോസ്പിറ്റാലിറ്റി-ധനകാര്യ-ഡിജിറ്റല്‍ വ്യാപാര മേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സീപ വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി, എകണോമിക് കോണ്‍സുല്‍ കെ.കാളിമുത്തു, അബുദാബി ഇന്ത്യന്‍ എംബസി എകണോമിക് കോണ്‍സുലര്‍ രാജീവ് അറോറ, അനുരാഗ് ചതുര്‍വേദി, യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥ മറിയം അല്‍ ഐദറൂസി,
ഉമര്‍ ഖാന് (ദുബൈ ചേംബര്‍), ഐബിപിസി ചെയര്മാന് കെ.സുരേഷ് കുമാര്‍, കൊണാറസ് സ്റ്റീല്‍ ചെയര്മാന് ഭരത് ഭാട്യ തുടങ്ങിയവരും സംസാരിച്ചു.