ചങ്ങരംകുളത്തെ പൗര പ്രമുഖനായ മുന്‍ പ്രവാസി നിര്യാതനായി

ബാവ ഹാജി

ചങ്ങരംകുളം: ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കക്കിടിപ്പുറം എഎംഎല്‍പി സ്‌കൂള്‍ മനേജരും കക്കിടിപ്പുറം മഹല്ല് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കാവില്‍ വളപ്പില്‍ ബാവ ഹാജി (78) ഹൃദയാഘാതം മൂലം നിര്യാതനായി.
1974 മുതല്‍ യുഎഇയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ’90കളുടെ അവസാനം വരെ യുഎഇ ഡിഫന്‍സി(അബുദാബി)ല്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: അബ്ദുല്‍ ജലീല്‍, സുബൈദ, റംല, സമീറ.