ആഘോഷമായി ചേറ്റുവോത്സവം

60
ചേറ്റുവോത്സവം 2022ന്റെ ഉദ്ഘാടനം എഎകെ ഗ്രൂപ്  ഇന്റര്‍നാഷണല്‍ എംഡി എ.എ.കെ മുസ്തഫ നിര്‍വഹിക്കുന്നു

ദുബൈ: തൃശ്ശൂര്‍ ചേറ്റുവ നിവാസികളുടെ കൂട്ടായ്മയായ ചേറ്റുവ അസോസിയേഷന്റെ സ്‌നേഹ സംഗമം ‘ചേറ്റുവോത്സവം 2022’ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രവാസികളായ ചേറ്റുവ നിവാസികളുടെ മനം നിറച്ച ആഘോഷ വേളയുടെ ഉദ്ഘാടനം യാബ് ലീഗല്‍ സര്‍വീസ് സിഇഒയും സാമൂഹിക പ്രവര്‍ത്തകനുമായ സലാംപാപ്പിനിശ്ശേരി, എഎകെ ഗ്രൂപ് ഇന്റര്‍നാഷണല്‍ എംഡി എ.എ.കെ മുസ്തഫ, ചേറ്റുവ പ്രവാസി അസോസിയേഷന്‍ സീനിയര്‍ അംഗം മദനന്‍ ചേറ്റുവ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയില്‍ യുവ എഴുത്തുകാരി സബീഖ ഫൈസല്‍ എഴുതിയ ‘നാദിയ’ എന്ന നോവലിന്റെ യുഎഇ തല വിതരണോദ്ഘാടനം ചേറ്റുവ അസോസിയേഷന്‍ രക്ഷധികാരി പി.ബി ഹുസൈന്‍ മുഖ്യാതിഥിയായ സലാം പാപ്പിനിശ്ശേരി, കവിയും ചേറ്റുവ അസോസിയേഷന്‍ അംഗവുമായ അബ്ദുള്ളക്കുട്ടി ചേറ്റുവ എന്നിവര്‍ക്ക് നല്‍കി പകാശനം ചെയ്തു.
16 വര്‍ഷമായി ചേറ്റുവോല്‍സവം യുഎഇയില്‍ നടന്നു വരുന്നതായി അസോ സിയേഷന്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, പ്രവാസി കലാകാരന്മാരുടെ പരിപാടികള്‍, സാഹിത്യ ചര്‍ച്ച,  ഉറവ് നാടന്‍ പാട്ട് എന്നിവ അരങ്ങേറി.
ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി റാഷി അബ്ദു, ട്രഷറര്‍ അഷ്‌റഫ്, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ ഷെരീഫ് ആര്‍.എ, മിഥുന്‍, മുബാറക്, ലേഡീസ് വിംഗ് കണ്‍വീനര്‍മാരായ ഷാഹിന മക്കാര, സബ്‌ന ലിന്‍സ് സന്നിഹിതരായിരുന്നു.