ഡാസില്‍ ഷൂസ് മെഗാ ഔട്‌ലെറ്റ്  ബര്‍ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

12
ഡാസില്‍ ഷൂസ് ആന്‍ഡ് ബാഗ്‌സ് മള്‍ട്ടി ബ്രാന്‍ഡ് ഷോറൂം പ്രവര്‍ത്തനാരംഭത്തെ കുറിച്ച് ചെയര്‍മാന്‍ ഫൈസല്‍ കെ.പി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു. മഹ്മൂദ് ചന്ദനം കണ്ടി, മുഹമ്മദ് മുഫാസ് വി.കെ, മുഹമ്മദ് ഷഫീഖ് സമീപം

ദുബൈ: ഷൂസ്, ലെതര്‍ ഉല്‍പന്നങ്ങള്‍, ട്രാവല്‍ ഗുഡ്‌സ് എന്നിവയുടെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിപുല ശേഖരം ഒരുക്കി ഡാസില്‍ ഷൂസ് ആന്‍ഡ് ബാഗ്‌സിന്റെ മള്‍ട്ടി ബ്രാന്‍ഡ് ഷോറൂം ശനിയാഴ്ച ബര്‍ ദുബൈ മീന ബസാറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ ഫൈസല്‍ കെ.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാദരക്ഷാ  വ്യാപാര രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഡാസില്‍ ഗ്രൂപ്പിന് കേരളത്തിലും ഔട്‌ലെറ്റുകളുണ്ട്.
ഷൂസ്, പാരമ്പര്യ പാദരക്ഷകള്‍, വിവാഹത്തിനും പാര്‍ട്ടികള്‍ക്കുമുള്ള പ്രത്യേക കലക്ഷനുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാദരക്ഷകള്‍, ലേഡീസ് ബാഗ്‌സ് ഉള്‍പ്പെടെയുള്ള ലെതര്‍ ഉല്‍പന്നങ്ങള്‍, വാലെസ്, ബെല്‍റ്റ്‌സ്, ഗുണനിലവാരമുള്ള ട്രോളികള്‍ ഉള്‍പ്പെടെ മുന്‍നിര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഔട്‌ലെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യക്കാരുടെയും പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ചുള്ള പാദരക്ഷകളും ലെതര്‍ ഉല്‍പന്നങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കുകയെന്നതാണ് പുതിയ ഔട്‌ലെറ്റ് നല്‍കുന്ന വാഗ്ദാനം. സ്‌കെച്ചേഴ്‌സ്, അഡിഡാസ്, ലെവിറ്റോ, ഡോക് ആന്‍ഡ് മാര്‍ക്, വൈല്‍ഡ് ക്രാഫ്റ്റ്, വുഡ്‌ലാന്‍ഡ്, പ്യൂമ, നൈകി, ക്രോക്‌സ്, റീബോക്, യുഎസ് പോളോ, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ നിരവധി രാജ്യാന്തര ബ്രാന്‍ഡുകളുടെ വിവിധ മോഡലുകള്‍ ഇവിടെ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയായിരിക്കും ഔട്‌ലെറ്റ് പ്രവര്‍ത്തിക്കുക.
ഹോം ഫര്‍ണിഷിംഗ് ഫാബ്രിക്‌സിന്റെ മൊത്ത വ്യാപാര മേഖലയില്‍ ഗള്‍ഫിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് ഡാസില്‍ ഫാബ്രിക്‌സ്. കസ്റ്റമൈസ്ഡ് ഫര്‍ഷിണിംഗ് സാമഗ്രികളുടെ നിര്‍മാണ യൂണിറ്റ് കൂടി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാബ്രിക് സൂഖ് എന്ന പേരില്‍ ഖത്തറിലും കമ്പനി പ്രവര്‍ത്തിക്കുന്നു. യുഎസ് പോളോ ബ്രാന്‍ഡിന്റെ കണ്ണൂരിലെ ഫ്രാഞ്ചൈസിയാണ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പ്‌ളാഷ്. റെസ്റ്റോറന്റ് ശൃംഖലകള്‍, സ്‌പോര്‍ട്‌സ് റിക്രിയേഷന്‍ സെന്റര്‍ തുടങ്ങിയ പ്രൊജക്റ്റുകളും കമ്പനിക്ക് കീഴില്‍ നടന്നു വരുന്നു. ടെസ്‌റോ എന്ന പേരില്‍ ഡാസിലിന്റെ മറ്റൊരു ബ്രാന്‍ഡും വിപണിയിലുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസാവസാനം വരെ പ്രത്യേക വിലക്കുറവുകളും സമ്മാന കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫൈസല്‍ കെ.പിക്ക് പുറമെ, സെയില്‍സ് മാനേജര്‍ മഹ്മൂദ് ചന്ദനം കണ്ടി, ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് മുഫാസ് വി.കെ, ഫ്‌ളോര്‍ മാനേജര്‍ മുഹമ്മദ് ഷഫീഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.