ദുബൈ: ദുബൈ കെഎംസിസി ഈദ് അവധിക്ക് പ്രവാസികള്‍ക്ക് കുടുംബ സമേതം പങ്കെടുക്കാവുന്ന രീതിയില്‍ കലാ-സാംസ്കാരിക സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സാംസ്കാരിക സദസ്, അവാര്‍ഡ് സമര്‍പ്പണം, സര്‍ഗധാര പ്രവര്‍ത്തകരുടെ കലാ മേള, പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന ഗാനാസ്വാദക-കോമഡി പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ മെഗാ ഇവന്റ് ഒരുക്കുന്നത്. ജൂലൈ 12ന് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് പരിപാടി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ച ഇതുസംബന്ധിച്ച യോഗത്തില്‍ പി.കെ ഇസ്മായില്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ വേങ്ങര, ആവയില്‍ ഉമ്മര്‍ ഹാജി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കളം, റഈസ് തലശ്ശേരി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്.ഷുക്കൂര്‍, മൊയ്ദു ചപ്പാരപ്പടവ്, ഫാറൂഖ് പി.എ തുടങ്ങിയവര്‍ പങ്കെടുത്തു. ആക്റ്റിംഗ് ജന.സെക്രട്ടറി കെ.പി.എ സലാം സ്വാഗതവും ഹംസ തൊട്ടിയില്‍ നന്ദിയും പറഞ്ഞു.
ദുബൈ കെഎംസിസി കലാ-സാംസ്കാരിക സന്ധ്യയുടെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍ഗധാര യോഗം മുസ്തഫ വേങ്ങര ഉദ്ഘാടനം ചെയ്തു. പി.കെ ഇസ്മായില്‍ പ്രസംഗിച്ചു. സിദ്ദിഖ് ചൗക്കി, മൂസ കൊയമ്പ്രം, സുലൈമാന്‍ നെടുങ്കണ്ടം, അഷ്റഫ് തോട്ടോളി, ജാസിം ഖാന് തിരുവനന്തപുരം, എസ്.മേലടി, സിദ്ദിഖ് മരുന്നന്‍, സിറാജ് കെ.എസ്.എ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജന.കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ സ്വാഗതവും കണ്‍വീനര്‍ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.