ദുബായ് കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത്

19
ദുബായ് കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത് ഈദ് പ്രോഗ്രാം ബ്രോഷർ പ്രകാശനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദീൻ ബിൻ മൊഹിയുദീൻ അൽ ഫർദാൻ എക്സ്ചേഞ്ച് ബിസിനാസ് കോർഡിനേഷൻ മാനേജർ മനോജ് കുമാറിന് നൽകി നിർവഹിക്കുന്നു.

ദുബായ് : ഇഷ്‌ക്കേ ഇമാറാത് എന്ന പേരിൽ ജൂലൈ 12 നു ഈദ് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ദുബായ് കെ.എം.സി.സി തീരുമാനിച്ചു. സർഗധാര പരിപാടിയുടെ മേൽനോട്ടത്തിൽ അൽ നാസർ ലിഷർ ലാൻഡിൽ ആണ് പരിപാടി. ബ്രോഷർ പ്രകാശനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദീൻ ബിൻ മൊഹിയുദീൻ അൽ ഫർദാൻ എക്സ്ചേഞ്ച് ബിസിനാസ് കോർഡിനേഷൻ മാനേജർ മനോജ് കുമാറിന് നൽകി നിർവഹിച്ചു. ദുബായ് കെ.എം.സി.സി .പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ , ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കർ, ഓ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, കെ.പി.എ സലാം, അഷ്‌റഫ് കൊടുങ്ങല്ലൂർ ഹസൻ ചാലിൽ, സർഗധാര ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ, ഭാരവാഹികളായ മൂസ കോയമ്പ്രം, ജാസ്സിം ഖാൻ, സാദിഖ് ബാലുശ്ശേരി, ഷെബിൻ തിരുവനന്തപുരം, ബഷീർ തിക്കോടി, റിയാസ് കോട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ച്. നേരത്തെ നടന്ന ചർച്ച യോഗത്തിൽ പി.കെ ഇസ്മായിൽ, അഡ്വ.ഇബ്രാഹിം ഖലീൽ, ജമാൽ മനയത്, അഷ്‌റഫ് തോട്ടോളി, നജീബ് ടി.പി, ഷമീർ വേങ്ങാട്, സിറാജ് കെ.എസ് .എ, സുലൈമാൻ നെടുങ്കണ്ടം, അമീൻ തിരുവനന്തപുരം, സിദീഖ് ചൗക്കി, അഹമ്മദ് സാലി, ഷമീം ചെറിയമുണ്ടം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.