ലോക കേരളസഭ പ്രവാസി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു: കെഎംസിസി

132

ദുബൈ: വാഗ്ദാനങ്ങൾ കൊണ്ട് പെരുമ്പറ സൃഷ്ടിച്ച് ധൂർത്ത് രാഷ്ട്രിയത്തിന് മേച്ചിൽപ്പുറം കണ്ടത്തിയ ലോക കേരളസഭയുടെ ഒന്നും രണ്ടും മൂന്നും എഡിഷൻ ആർഭാടപൂർവ്വം സർക്കാർ നടത്തികഴിഞ്ഞതിനു ശേഷമുള്ള ഒരു റിവ്യൂ നടത്തുകയാണെങ്കിൽ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാകുമെന്നും മറിച്ചുള്ള വാദങ്ങൾ പ്രവാസ ലോകത്തെ അപമാനിക്കുന്നതാണന്നും ദുബൈ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ ഒ.കെ.ഇബ്രാഹിം അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി വടകര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല മെംബർഷിപ്പ് കാമ്പയിൻ വിശദീകരിച്ചു.
സന്ദർശനാർത്ഥം ദുബൈയിലെത്തിയ ഏറാമല പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി ജാഫർ, ഏറാമല ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ജസീല എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
വടകര മണ്ഡലം പ്രസിഡണ്ട് ടി.എൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗഫൂർ പാലോളി. അബ്ദുല്ല ഓറിയന്റ്, റഫീഖ് കുഞ്ഞിപ്പള്ളി പി കെ നൗഫൽ, സി പി യൂസഫ് , ഷമീർ ഒഞ്ചിയം, റിയാസ്‌ കെ വി, നവാസ് പി ടി കെ ജലാലുദീൻ, പി കെ. ഹനീഫ ഒഞ്ചിയം. കെ ടി സിദ്ധീഖ് പ്രസംഗിച്ചു.