
കോഴിക്കോട്: ‘തത്സമയം’ മീഡിയ പോട്ട് അവാര്‍ഡ് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദ് പേരോട് സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസാണ് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ പ്രശസ്ത മെജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാഥിതിയായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മുന്‍ എംഎല്‍എ പുരുഷന് കടലുണ്ടി, സുരേഷ് അച്ചൂസ്, ടി.പി ചെറൂപ്പ, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.