രാജ്യപുരോഗതിയില്‍ പ്രവാസികളുടെ ഭാഗധേയം മുന്‍പന്തിയില്‍: പി.കെ അന്‍വര്‍ നഹ

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് നായിഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടത്തിയ രക്തദാന ക്യാമ്പ് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ നഹ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: പ്രവാസികളുടെ പോറ്റമ്മയായി അന്നം തരുന്ന യുഎഇയോട് ചേര്‍ന്നു നില്‍ക്കുന്നവരില്‍ പ്രവാസി മലയാളി സമൂഹമാണ് എന്നും മുന്‍പന്തിയിലെന്ന്
യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ. അന്‍വര്‍ നഹ പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമാകുന്നതില്‍ പ്രവാസി സമൂഹം എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കായി പ്രവാസി സമൂഹം നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ത ദാനം പോലെയുള്ള എറ്റവും മഹത്തായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ ഈ രാജ്യത്തിന്റെ ആരോഗ്യ സേവന മേഖലക്ക് നാം നല്‍കുന്ന പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേര നായിഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ദുബൈ ഹെല്‍ത് അഥോറിറ്റിക്കായി കൈന്‍ഡനസ് ബ്‌ളഡ് ഡൊണേഷന്‍ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷനായിരുന്നു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, പി.എ സുബൈര്‍ ഇബ്രാഹിം, മുസ്തഫ എ.എ.കെ, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, അമീര്‍ കല്ലട്ര, ഇല്യാസ് പള്ളിപ്പുറം, സി.ബി അസീസ്, ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ.പി കളനാട്, അഷ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, യൂസുഫ് മുക്കൂട് പ്രസംഗിച്ചു. സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, മന്‍സൂര്‍ മര്‍ത്യാ, ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, സിദ്ദീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, ആരിഫ് ചെരുമ്പ, ഉപ്പി കല്ലിങ്കയ്, സുഹൈല്‍ കോപ്പ, അഷ്‌റഫ് തോട്ടോളി, അഷ്‌റഫ് ബച്ചന്‍, റസാഖ് ബദിയടുക്ക,  ത്വല്‍ഹത് തളങ്കര, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് കട്ടക്കാല്‍,
സാബിത് പി.സി, ജാഫര്‍ റേഞ്ചര്‍, കെഎംസിസി പഞ്ചായത്ത്-മുനിസിപ്പല്‍ ഭാരവാഹികള്‍ സംബന്ധിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.