അബ്ദുല്‍ ശുക്കൂര്‍ തോട്ടിങ്ങലിന് സ്വീകരണം നല്‍കി

95
ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഷൊര്‍ണൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ തോട്ടിങ്ങലിന് ഒരുക്കിയ സ്വീകരണത്തില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉപഹാരം നല്‍കുന്നു. പി.കെ അന്‍വര്‍ നഹ, മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ്, നജീബ്, ബഷീര്‍ അലനെല്ലൂര്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഷൊര്‍ണൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ തോട്ടിങ്ങലിന് സ്വീകരണം നല്‍കി. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍.ഷംസുദ്ദീന്‍ അബ്ദുല്‍ ശുക്കൂറിന് പാലക്കാട് ജില്ലാ കെഎംസിസിയുടെ ഉപഹാരം നല്‍കി. ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിച്ച ഷംസുദ്ദീന്‍, തൃക്കാക്കരയിലെ യുഡിഎഫ് വിജയം വരാനിരിക്കുന്ന വന്‍ വിജയങ്ങളുടെ മുന്‍ സൂചനയാണെന്നും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഉമാ തോമസിന് അവിടെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കാനായതെന്നും യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളെന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങള്‍ പ്രരതിപാദിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി മുഹമ്മദ് പട്ടാമ്പി, ബഷീര്‍ അലനെല്ലൂര്‍, നസീർ തൃത്താല, ജില്ലാ ജന.സെക്രട്ടറി ജംഷാദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, ന്യൂസ് എഡിറ്റര്‍ എന്‍.എ.എം ജാഫര്, ജില്ലാ ഭാരവാഹികളായ അലി കോതച്ചിറ, മുഹമ്മദലി ചളവറ, ഉമർ ഓങ്ങല്ലൂർ, മണ്ഡലം നേതാക്കളായ അനസ് ആമയൂർ, അബ്ദുറഹ്മാൻ കൊളശേരി, ഇബ്രാഹിം ചളവറ, മുജീബ് നടുത്തൊടി, അനസ്‌ തൃത്താല, ഗഫൂർ എറവക്കാട്, സമീർ സി.വി, കരീം കോട്ടയിൽ, ജുനൈദ്‌, സലിം പനമണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. അൻവർ ഹല സ്വാഗതവും നജീബ് തെയ്യലിക്കൽ നന്ദിയും പറഞ്ഞു.