നൗഷാദ് യൂനുസിന് സ്വീകരണം നല്‍കി

ദുബൈ: ദുബൈ കെഎംസിസി ഓഫീസ് സന്ദര്‍ശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം നൗഷാദ് യൂനുസിന് ദുബൈ കെഎംസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ഷെഹീര്‍ എം.പത്തനാപുരത്തിന്റെ നേത്യത്വത്തില്‍ ജില്ലാ ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഷെഹീര്‍.എം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഭാരവാഹികളായ അന്‍സാരി കടയ്ക്കല്‍, ഹാഷിഖ്, ഷാജഹാന്‍ ഓയൂര്‍ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി ഹബീബ് മുഹമ്മദ് സ്വാഗതവും ട്രഷറര്‍ സിയാദ്.കെ നന്ദിയും പറഞ്ഞു.